സിപിഎമ്മിന്റേത് അവസരവാദ നിലപാടെന്ന് സുധീരന്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങലില്‍ അധികാരം പിടിക്കാനുള്ള സിപിഎം അവസരവാദ നിലപാടുകള്‍ സ്വീകരിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. വിമതരുടെ ഭീഷണികള്‍ക്ക് വഴങ്ങാത്തതുകൊണ്ടാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫിനു നഷ്ടമായത്. വിമതനെ കൂട്ടി ഭരണം നേടിയാല്‍ വീണ്ടും ആവശ്യങ്ങള്‍ ഉന്നയിച്ച് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ കെ.സുധാകരനു തെറ്റുപറ്റിയിട്ടില്ല. യുഡിഎഫ് വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നെങ്കില്‍ ഒന്നോ രണ്‌ടോ നഗരസഭാ ഭരണം കൂടി യുഡിഎഫിനു ലഭിക്കുമായിരുന്നുവെന്നും വി.എം.സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha