രാഹുല്‍ പശുപാലന്‍ പെണ്‍വാണിഭം നടത്തിയത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മറവിലാണ് രാഹുല്‍ പശുപാലനും സംഘവും ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമങ്ങള്‍ ഡിജിറ്റലാക്കുന്ന കേന്ദ്ര പദ്ധതിയുടെ ഏജന്റുമാരെന്ന വ്യാജേനയാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നത്. ഈ പരസ്യങ്ങളിലൂടെയാണ് ഇവര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്.
ഏജന്‍സിയെ സമീപിക്കുന്ന പെണ്‍കുട്ടികളെ റാക്കറ്റിലേക്ക് എത്തിക്കുന്നത് കോട്ടയം സ്വദേശിയായ ലിനിഷ് മാത്യു ആണെന്നും പൊലീസ് പറഞ്ഞു. ഇവരുടെ വലയില്‍ വീഴുന്ന പെണ്‍കുട്ടികളെ ലിനീഷ് കൊച്ചിയിലെത്തിച്ച് രാഹുലിന് കൈമാറുകയായിരുന്നു ചെയ്തു വന്നത്.
അബദ്ധം മനസിലാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളെ, വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൂടെ നിറുത്തുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം, സെക്‌സ് റാക്കറ്റില്‍ പെട്ടുപോയ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
അതിനിടെ, ആറു വയസുള്ള മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രശ്മിയുടെ മാതാപിതാക്കള്‍ മജിസ്‌ട്രേട്ടിനെ സമീപിച്ചു. എന്നാല്‍, കുട്ടിയെ വിട്ടുനല്‍കാന്‍ മജിസ്‌ട്രേട്ട് വിസമ്മതിച്ചു.
ഇതേസമയം, റെയ്ഡിനിടെ പൊലീസിനെ വെട്ടിച്ചു കടന്ന മുബീന, വന്ദന എന്നിവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha