പെണ്‍നേതാക്കള്‍ ഒപ്പം നിന്നു; മൂന്നാര്‍ യു.ഡി.എഫിന്

ഇരു മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തി. മൂന്നാര്‍ പഞ്ചായത്തിലെ 21 സീറ്റില്‍ പത്തെണ്ണം എല്‍.ഡി.എഫിനും ഒന്‍പതെണ്ണം യു.ഡി.എഫിനും രണ്ടെണ്ണം പൊമ്പിളൈ ഒരുമൈയ്ക്കുമായിരുന്നു. അതുകൊണ്ടുതന്നെ പൊമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതിയുടെയും ലിസിയുടെയും തീരുമാനം മൂന്നാറില്‍ നിര്‍ണ്ണായകമായിരുന്നു.
ഇരു മുന്നണിയിലെ നേതാക്കളും പിന്തുണയ്ക്കായി സമീപിച്ചുവെങ്കിലും അവസാന നിമിഷം വരെയും തങ്ങളുടെ വോട്ട് ആര്‍ക്കെന്ന് വെളിപ്പെടുത്താന്‍ പൊമ്പിളൈ ഒരുമൈ നേതാക്കള്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ഫലം വന്നപ്പോള്‍ യു.ഡി.എഫ് വിജയിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha