ജോലിക്കിടെ യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ചു

വെല്‍ഡിംഗ് തൊഴിലാളി പണിയ്ക്കിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന്‌വീണ് മരിച്ചു. മലയിന്‍കീഴ ് പാലോട്ടുവിള നെല്ലിവിളാകത്ത് വീട്ടില്‍ വി.വിഷ്ണുകുമാറാണ്(36)മരിച്ചത്.ഇന്ന ലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തിരുമല പ്ലാവിളയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ മേല്‍ക്കൂര പണിക്കിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. പരേതരായ വിശ്വനാഥനാ ശാരിയുടെയും സീതയുടെയും മകനായ വിഷ്ണുകുമാര്‍ അവിവാഹിതനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha