പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ ശൃംഖലയെന്ന് ആഭ്യന്തര മന്ത്രി

പെണ്‍വാണിഭസംഘത്തിലെ മുഖ്യകണ്ണി കൊച്ചി സ്വദേശിയായ ജോഷിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരുമടങ്ങിയ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിന്റെ അന്വേഷണം മുന്നോട്ട് കൊണ്ടു പോകും. പിന്നിലുള്ള മുഴുവന്‍ ആളുകളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
പെണ്‍വാണിഭ സംഘത്തിലെ പ്രധാന ആളുകള്‍ ചുംബന സമരത്തിന്റെ മുന്നില്‍ നിന്നവരായതിനാല്‍ ചുംബന സമരത്തിന്റെ ഭാഗമായവരെല്ലാം ഇത്തരക്കാരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പെണ്‍വാണിഭ സംഘം മയക്കുമരുന്ന് നല്‍കിയാണ് ആദ്യമായി പീഡിപ്പിച്ചതെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി. പ്രായപൂര്‍ത്തിയാകാത്ത കുട്ടി നിരവധി തവണ പീഡനത്തിനിരയായതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞുവെന്ന് പോലീസ് അറിയിച്ചു. സംഘത്തിലെ മുഖ്യകണ്ണി കൊച്ചി സ്വദേശിയായ ജോഷിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
അച്ചായന്‍ എന്ന പേരിലറിയപ്പെടുന്ന ജോഷിയാണ് ബെംഗളൂരുവില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ചത്. പിടിയിലായ അബൂബക്കറെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്.
അന്യസംസ്ഥാനത്തു നിന്നുള്ള ഇരകളെ കണ്ടെത്താന്‍ ബെംഗളൂരുവില്‍ ജോഷി റിക്രൂട്ടിംഗ് ഏജന്‍സി തുടങ്ങി. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഏജന്റുമാരാണെന്ന് വെബ്‌സൈറ്റുകളില്‍ പരസ്യം നല്‍കിയാണ് ഇരകളെ വലയിലാക്കിയത്. ഏജന്‍സിയെ സമീപിച്ച പെണ്‍കുട്ടികളെ റാക്കറ്റിലേക്ക് എത്തിച്ചത് ഇന്നലെ അറസ്റ്റിലായ കോട്ടയം സ്വദേശിനി ലിനീഷ് മാത്യുവാണ്. എറണാകുളം സ്വദേശി ജോയ്‌സ് എന്നയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























