സംസ്ഥാനത്തെ പ്രായംകുറഞ്ഞ നഗരപിതാവായി തിരുവന്തപുരം കോര്‍പ്പറേഷനില്‍ അഡ്വ. വി.കെ. പ്രശാന്ത് അധികാരമേറ്റു

സംസ്ഥാനത്തെ പ്രായംകുറഞ്ഞ നഗരപിതാവായി തിരുവന്തപുരം കോര്‍പ്പറേഷനില്‍ അഡ്വ. വി.കെ. പ്രശാന്ത് അധികാരമേറ്റു.
പുതിയ മേയറായി അധികാരമേറ്റ അഡ്വ. വി.കെ. പ്രശാന്ത് തിരുവന്തപുരം കോര്‍പ്പറേഷനില്‍ സി.പി.എമ്മിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരപിതാവായ പ്രശാന്ത് തലസ്ഥാന നഗരത്തിന്റെ 44-ാം മേയറാണ്. കഴക്കൂട്ടത്ത് നിന്നാണ് അദ്ദേഹം കോര്‍പ്പറേഷനില്‍ എത്തിയത്.
മൂവായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി.കെ. പ്രശാന്ത് കോര്‍പ്പറേഷന്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പുതിയ മേയര്‍ക്കു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സി.പി.ഐയിലെ അഡ്വ. രാഖി രവികുമാറാണ് ഡെപ്യൂട്ടി മേയര്‍.
സി.പി.ഐയുടെ ബാലവേദിയിലൂടെയാണ് രാഖി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. വിമന്‍സ് കോളജില്‍ എ.ഐ.എസ്.എഫില്‍ സജീവമായിരുന്നു. യുവജന ഫെഡറേഷന്‍ ദേശീയ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് വഴുതക്കാട് വാര്‍ഡില്‍ നിന്നു കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കു മത്സരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























