കാണാതായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചൊവ്വാഴ്ച ഉച്ചയോടെ എടപ്പാളില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. അയിലക്കാട് കാവുപാടത്ത് ഫസ്‌ന(21)യെയാണ് ആളത്തിനടുത്ത് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എടപ്പാളിലെ സ്വകാര്യ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന ഫസ്‌നയെ ചൊവ്വാഴ്ച ഉച്ചയോടെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനെ തുടര്‍ന്ന് ഹസ്‌ന ആളത്തിന് സമീപത്ത് ബസ്സിറങ്ങിയതായി ബസ്സ് ജീവനക്കാരില്‍ നിന്നും വിവരം ലഭിച്ചു. ഇവിടെയുള്ള ഹസ്‌നയുടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ കോളുകളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. മൊഴികളിലെ പൊരുത്തക്കേടുകളും കോളേജിലെ കൂട്ടുകാരെയും ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മാതാവ്: ജമീല. പിതാവ്: ബഷീര്‍, സഹോദരന്‍: ഫയാസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























