തൃശൂരിൽ സ്‌കൂട്ടറില്‍ ലോറി ഇടിച്ചു; ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; അപകടം അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ

തൃശൂരിൽ സ്‌കൂട്ടറില്‍ ലോറി ഇടിച്ച് അപകടം. സ്‌കൂട്ടറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. തൃശൂര്‍ പുതുക്കാട് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മണലി സ്വദേശി ശിവാനി (14) ആണ് മരിച്ചത്.
അതേസമയം അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അപകടം നടന്നത്. സ്‌കൂട്ടറില്‍ ഇടിച്ച ലോറി നിര്‍ത്താതെ പോയി. ലോറി കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം തൃശൂരിൽ തന്നെ ബസിന്‍റെ വാതിൽ തുറന്നുവച്ച് ഉണ്ടായ അപകടത്തിൽ വീണ്ടും മരണം സംഭവിച്ചിരുന്നു. തൃശ്ശൂർ ഒല്ലൂരിൽ വാതിൽ തുറന്നിട്ട് സർവ്വീസ് നടത്തിയ സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കനാണ് മരിച്ചത്.
സംഭവത്തിൽ ഒല്ലൂർ സ്വദേശി അമ്മാടം സ്വദേശി ജോയ് ആണ് മരിച്ചത്. 57 വയസായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടമുണ്ടായത്. വാതിൽ അടയ്ക്കാതെ സ്വകാര്യ ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്.
ബുധനാഴ്ച രാവിലെ എസ്റ്റേറ്റ് ബസ് സ്റ്റോപ്പിനടുത്താണ് സംഭവം നടന്നത്. ഈ സ്റ്റോപ്പിൽ നിന്നാണ് ഇദ്ദേഹം എറവക്കാട് റൂട്ടിലെ ബസിൽ കയറിയത്. എന്നാൽ കൈയിലെ ഒരു കവർ പൊട്ടി സാധനങ്ങൾ പുറത്തേക്ക് വീണതോടെ ഇദ്ദേഹവും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ ഉടനെ ആക്ട്സ് പ്രവർത്തകർ ആംബുലൻസുമായെത്തി. തുടർന്ന് ഇവരോടൊപ്പം ബസ് ജീവനക്കാരും ചേർന്നാണ് ജനറൽ ആശുപത്രിയിലെത്തിച്ചത്. പീന്നീട് ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വെൻറിലേറ്ററിൽ തുടരുന്നതിനിടെയാണ് മരണം.
https://www.facebook.com/Malayalivartha

























