ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ നാലാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ നാലാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കുമരംപുത്തൂര്‍ വെള്ളപ്പാടം വാരിയങ്ങാട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകള്‍ ഫാത്തിമ സര്‍ത്തജ (9) ആണ് വ്യാഴാഴ്ച മരിച്ചത്. ഉച്ചഭക്ഷണത്തിനുശേഷം ക്ലാസ്‌റൂമില്‍ കുഴഞ്ഞുവീണ കുട്ടിയെ അധ്യാപകര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചപ്പോഴേക്കും മരണം നടന്നിരുന്നു. ഹൃദ്രോഗത്തിന് ഫാത്തിമ സര്‍ത്തജ ചികിത്സ തേടിയിരുന്നതായി സ്‌കൂളധികൃതര്‍ പറഞ്ഞു.
സാജിതയാണ് മാതാവ്. ഷറബാസ് സഹോദരനാണ്. പിതാവ് മുഹമ്മദ് ബഷീര്‍ വിദേശത്താണ്. ഖബറടക്കം വെള്ളിയാഴ്ച പതിനൊന്നിന് കാരാപ്പാടം ജൂമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ദുഃഖസൂചകമായി കുമരംപുത്തൂര്‍ കല്ലടി ഇംഗ്ലൂഷ് മീഡിയം സ്‌കൂളിന് അവധിനല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha