Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

നിയമോപദേശം പിടിവള്ളി... സജി ചെറിയാന്‍ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പിടിവള്ളിയായി ആവശ്യത്തിന് സമയമെടുക്കാമെന്ന് നിയമോപദേശം; വിശദാംശങ്ങള്‍ തേടണമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം; സജി ചെറിയാന്റെ സത്യപ്രതിജ്ഞ നീളും; മുഖ്യമന്ത്രിയോട് വിശദീകരണം തേടിയേക്കും

03 JANUARY 2023 08:42 AM IST
മലയാളി വാര്‍ത്ത

സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ പുറത്താക്കാന്‍ ബില്‍ പാസാക്കിയ സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും വലിയ തിരിച്ചടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ ആവശ്യത്തിന് സമയമെടുത്ത് ആലോചിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം.

സര്‍ക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തില്‍ സ്വയം ബോധ്യപ്പെടുംവരെ സമയമെടുക്കാം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ല. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ കോടതി കുറ്റാരോപിതന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ഭരണഘടനാ തത്വങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശത്തിലുണ്ട്.

ഇതോടെ ബുദ്ധനാഴ്ച തന്നെ സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലായി. നാലിന് സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗണ്‍സിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതല്‍ വ്യക്തത തേടാം.

ഈ നിയമോപദേശം കിട്ടയതോടെ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകും. സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുത്ത് സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു തീരുമാനമെടുക്കാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടാനാണ് സാധ്യത. നാളെ സത്യപ്രതിജ്ഞ നടക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

മുഖ്യമന്ത്രിയുടെ ആവശ്യത്തിന് എളുപ്പം വഴങ്ങില്ലെന്ന സൂചനയാണ് ഗവര്‍ണറുടേത്. ഭരണഘടനയുടെ അന്തസ്സിനെ അപമാനിച്ചെന്നതാണ് കേസ് എന്നും ഇത് അസാധാരണമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കു പോലും അംഗീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു രാജിവയ്‌ക്കേണ്ടി വന്നത്. ആ സാഹചര്യം മാറിയോ എന്നു പരിശോധിക്കും.

തിരിച്ചെടുക്കുന്നതിനുള്ള നടപടിയെ സ്വാഭാവികം എന്നു പറയാന്‍ സാധിക്കില്ല. സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ അറിയിപ്പ് ലഭിച്ചു. ഇതു സംബന്ധിച്ചു നിയമോപദേശം തേടുക എന്നത് സ്വാഭാവിക നടപടിയാണ്. അതു പരിശോധിച്ചു തീരുമാനമെടുക്കും. നിയമോപദേശകന്റെ അഭിപ്രായം പരിഗണിക്കും.

അതിനു ശേഷമായിരിക്കും തീരുമാനമെന്നും തിരുവനന്തപുരത്തു മടങ്ങിയെത്തിയ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ ഗവര്‍ണര്‍ക്കു ബാധ്യതയുണ്ട്. ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെട്ടാലും മന്ത്രിയെ പിന്‍വലിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഈ സാഹചര്യത്തില്‍, ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരില്‍ കോടതിയിലുള്ള കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയോ എന്നായിരിക്കും പ്രധാനമായും ഗവര്‍ണര്‍ ആരായുക. അദ്ദേഹം രാജിവച്ചപ്പോഴും വീണ്ടും മന്ത്രിയാക്കണമെന്നു ശുപാര്‍ശ ചെയ്തപ്പോഴും കാരണം എന്തെന്നു മുഖ്യമന്ത്രി വിശദീകരിച്ചിരുന്നില്ല.

രാജിവച്ചയാളെ വീണ്ടും എന്തിനു സത്യപ്രതിജ്ഞ ചെയ്യിക്കുന്നു എന്ന് ഗവര്‍ണര്‍ക്ക് ആരായാം. എന്തുകൊണ്ട് രാജി വച്ചു, എന്തു കൊണ്ടാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്, ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നിലവിലുണ്ടോ തുടങ്ങിയവ ആയിരിക്കും ഗവര്‍ണര്‍ ചോദിക്കുക. വിശദീകരണം തൃപ്തികരമാണെങ്കില്‍ സത്യപ്രതിജ്ഞ നടക്കും. അല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് കോടതിയുടെ തീരുമാനത്തിനു കാത്തിരിക്കാം. സജി ചെറിയാനെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (9 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (35 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (4 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (4 hours ago)

Malayali Vartha Recommends