സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..

ഇത്രയും കാലം ഒപ്പം ഭാര്യയായി ജീവിച്ചത് പുരുഷൻ എന്ന് തിരിച്ചറിഞ്ഞു പിന്നാലെ കൊലപാതകം . ഗുജറാത്തിലെ രാജ്കോട്ടില്‍ സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ ചന്ദന്‍ കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ പിയൂഷ് കുമാര്‍ ഖാര്‍വാര്‍ (20) എന്നയാളെ രാജ്കോട്ട് പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും രഹസ്യവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
കഴിഞ്ഞ ജൂണ്‍ 25-നാണ് മസ്‌കട് ഫാടക് റെയില്‍വേ മതിലിന് സമീപമുള്ള പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് സ്ത്രീവേഷം ധരിച്ച നിലയില്‍ ജീര്‍ണ്ണിച്ച ഒരു മൃതദേഹം കണ്ടെത്തുന്നത്. ആദ്യം ഇതൊരു സാധാരണ അപകടമരണമാണെന്നാണ് പോലീസ് കരുതിയത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്ന് വ്യക്തമായതോടെ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.കൊല്ലപ്പെട്ട ചന്ദന്‍ കുമാര്‍ സോഷ്യല്‍ മീഡിയ വഴി വേഷംമാറിയാണ് പ്രതിയുമായി സൗഹൃദത്തിലായത്.
ഫേസ്ബുക്കില്‍ 'നിഷ' എന്നും ഇന്‍സ്റ്റാഗ്രാമില്‍ 'പൂനം' എന്നുമുള്ള വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഇയാള്‍ പിയൂഷുമായി പ്രണയത്തിലാകുന്നത്. ഈ അക്കൗണ്ടുകള്‍ക്ക് പിന്നില്‍ ഒരു പുരുഷനാണെന്ന് പിയൂഷ് അറിഞ്ഞിരുന്നില്ല. പിന്നീട് ഇരുവരും ഒന്നിച്ച് താമസം ആരംഭിക്കുകയും ചെയ്തു. നീണ്ട മൂന്ന് വര്‍ഷത്തോളം ഒരേ വീട്ടില്‍ കഴിഞ്ഞിട്ടും ശാരീരികമായ അടുപ്പങ്ങളില്‍ നിന്ന് ചന്ദന്‍ എപ്പോഴും തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയായിരുന്നു.ഇതിനായി വിവിധ തരത്തിലുള്ള മതപരമായ വ്രതങ്ങളെയാണ് ചന്ദന്‍ കാരണമായി പറഞ്ഞിരുന്നത്.
ചന്ദനെ തന്റെ യഥാര്‍ത്ഥ ഭാര്യയായി കണക്കാക്കിയ പിയൂഷ് വിവാഹ ചടങ്ങുകളുടെ ഭാഗമായി സിന്ദൂരം വരെ അണിയിച്ചിരുന്നു. എന്നാല്‍, ഒരിക്കല്‍ ചന്ദന്‍ മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് പിയൂഷ് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെയാണ് താന്‍ ഇതുവരെ ഒപ്പം താമസിപ്പിച്ചത് ഒരു പുരുഷനെയാണെന്ന ഞെട്ടിക്കുന്ന സത്യം തിരിച്ചറിയുന്നത്.ചതിക്കപ്പെട്ട വിവരം പുറത്തായതോടെ ഇരുവരും തമ്മില്‍ കടുത്ത തര്‍ക്കങ്ങളും വഴക്കുകളും പതിവായി.
പിയൂഷ് ഇയാളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് ചന്ദന്‍ ഇയാളെ പിന്തുടര്‍ന്നെത്തി. ഒടുവില്‍ രാജ്കോട്ടിലെ പദ്വാലയില്‍ പീയുഷ് ജോലി ചെയ്യുന്ന ഫാക്ടറിയിലുമെത്തി ചന്ദന്‍ ശല്യം തുടര്‍ന്നു.കഴിഞ്ഞ ജൂണ്‍ 21-ന് ജോലിസ്ഥലത്ത് വെച്ച് ഇരുവരും തമ്മില്‍ വീണ്ടും കടുത്ത വാഗ്വാദമുണ്ടായി. തുടര്‍ന്ന് ചന്ദനെ റെയില്‍വേ ട്രാക്കിന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് പിയൂഷ് കൂട്ടിക്കൊണ്ടുപോവുകയും, അവിടെയുണ്ടായിരുന്ന വലിയ കല്ലുകള്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha























