Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

02 JULY 2026 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരവെ ദേവസ്വം മുൻ മന്ത്രിയായ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത് ചർച്ചയായി. കരിക്കകത്തെ വീട്ടിൽ നിന്ന് സ്കൂട്ടർ ഓടിച്ചാണ് സുഹൃത്തിനൊപ്പം ഇന്നലെ രാവിലെ ഏഴരയോടെ അദ്ദേഹം വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടു.സുഹൃത്തിന് ആഭ്യന്തരമന്ത്രിയെ കാണേണ്ട ആവശ്യമുണ്ടായിരുന്നതു കൊണ്ടാണ് ഒപ്പം വന്നതെന്നും ഏതാനും മിനിറ്റു നീണ്ട കൂടിക്കാഴ്ചയിൽ മറ്റു വിഷയങ്ങളൊന്നും സംസാരിച്ചില്ലെന്നും കടകംപള്ളി പറഞ്ഞു.

 

‘മന്ത്രി നിയമസഭയിലേക്കു പോകും മുൻപേ കാണാനാണു രാവിലെ എത്തിയത്. കാറിന്റെ ഡ്രൈവർ വൈകുമെന്നതുകൊണ്ടാണ് സ്കൂട്ടറിൽ പോയത്. സ്കൂട്ടറിൽ ഞാൻ സ്ഥിരമായി സഞ്ചരിക്കുന്നതാണ്’– അദ്ദേഹം വ്യക്തമാക്കി.അതേസമയം, മന്ത്രിയെ കണ്ടിറങ്ങിയ കടകംപള്ളി സുരേന്ദ്രൻ ഹെൽമറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിച്ചതു വിവാദമായി. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അമ്പലമുക്ക് രഞ്ജിത്ത് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് പരാതി നൽകി. എന്നാൽ, ഹെൽമറ്റ് വച്ചു തന്നെയാണ് മന്ത്രിയെ കാണാൻ പോയതെന്നും തിരിച്ചിറങ്ങിയപ്പോൾ സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന ഹെൽമറ്റ് വയ്ക്കാൻ വിട്ടുപോയതാണെന്നും കടകംപള്ളി പറഞ്ഞു.

 

പിഴയടയ്ക്കാൻ തയാറാണെന്നും അറിയിച്ചു.രാവിലെ ഏഴരയോടെയാണ് രമേശ് ചെന്നിത്തലയുടെ വസതിയിൽ കടകംപള്ളി സുരേന്ദ്രൻ സ്കൂട്ടറിലെത്തിയത്. എന്നാൽ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്ക് സ്കൂട്ടർ ഓടിച്ചുകയറ്റുന്നതിനിടെ മുൻ മന്ത്രി ഹെൽമറ്റ് ധരിക്കാൻ മറന്നു. രമേശ് ചെന്നിത്തലയുടെ വീട്ടിൽ നിന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കടകംപള്ളി സുരേന്ദ്രൻ സ്കൂട്ടറിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് 'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയത്. നിയമം എല്ലാവർക്കും ബാധകമാണെന്നും ജനപ്രതിനിധികൾ തന്നെ ഇത് ലംഘിക്കുന്നത് ശരിയല്ലെന്നുമാണ് ഉയരുന്ന പ്രധാന വിമർശനം.

 

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് മുൻ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി ആഭ്യന്തര മന്ത്രിയെ കാണാൻ എത്തിയത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉറ്റുനോക്കപ്പെടുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നുമല്ലെന്നും തികച്ചും വ്യക്തിപരമായ ഒരു 'സൗഹൃദ സന്ദർശനം' മാത്രമായിരുന്നു ഇതെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ നൽകുന്ന വിശദീകരണം. ഇരുവർക്കുമിടയിലെ കൂടിക്കാഴ്ച ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്നു.ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍.

ഒരു ഭാഗത്ത് കോണ്‍ഗ്രസ് ‘ഓപ്പറേഷന്‍ തൂഫാന്‍’ നടത്തുമ്പോള്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളില്‍ ഒരാളായ കടകംപള്ളി സുരേന്ദ്രന് രമേശ് ചെന്നിത്തല തന്റെ വസതിയില്‍ ആതിഥേയത്വം വഹിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.രമേശ് ചെന്നിത്തലയുടെ പാര്‍ട്ടി ഹൈക്കമാന്‍ഡും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും, ശബരിമല കൊള്ളയിലെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പലതവണ കണ്ടിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ശബരിമലയെ കൊള്ളയടിക്കുന്നതിലും അയ്യപ്പ വിശ്വാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നതിലും കോണ്‍ഗ്രസും സിപിഎമ്മും

 

തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും ഇരുപാര്‍ട്ടികളും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ശബരിമലയ്‌ക്കും അയ്യപ്പ ഭക്തര്‍ക്കുമെതിരായ ഇത്തരം അനീതി തുടരാന്‍ ബിജെപിയും എന്‍ഡിഎയും അനുവദിക്കില്ലെന്നും, വിശ്വാസ വഞ്ചനയും പുണ്യസ്ഥലങ്ങളുടെ കൊള്ളയും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (4 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (4 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (5 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (5 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (6 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (6 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (6 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (7 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (8 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (9 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (9 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (9 hours ago)

Malayali Vartha Recommends