Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!

02 JULY 2026 06:14 PM IST
മലയാളി വാര്‍ത്ത

അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ട ഒരു വീട്. വീട്ടിലേക്ക് നീളുന്ന വഴിയിൽ കൗതുകമുള്ള ഒരു വെളുത്ത നായ. ഒരു വിൽച്ചെയറിൽ സായ് കുമാർ. പിന്നിൽ ബോബി കുര്യൻ, മനോജ് കെ. ജയൻ, ഗണേഷ് കുമാർ. കുറേക്കൂടി വലുപ്പത്തിൽ പുതുമുഖം ആശിഷ് ജോ ആന്റണി, വിസ്മയ മോഹൻലാൽ, മോഹൻലാൽ എന്നിവർ.

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിതായി പ്രകാശനം ചെയ്ത പോസ്റ്ററിലെ ദൃശ്യങ്ങളാണിത്. ഇത്രയും അഭിനേതാക്കളെ അണിനിരത്തിയുള്ള ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ കൂടിയാണിത്. ആഗസ്റ്റ് 7-ന് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ടാണ് ചിത്രത്തിൻ്റെ പോസ്റ്റർ എത്തിയിരിക്കുന്നത്.

വിസ്മയ മോഹൻലാലിൻ്റെ അരങ്ങേറ്റം കുറിച്ചു കൊണ്ടുള്ള ഈ ചിത്രം ഇൻഡ്യക്കകത്തും പുറത്തും വലിയ ജനശ്രദ്ധ നേടിയിരുന്നു മോഹൻലാലും കൂടിച്ചേർന്നുള്ള പോസ്റ്റർ ആരാധകരെ ഏറെ ആവേശത്തിമിർപ്പിലെത്തിച്ചിരിക്കുന്നു. നവമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററിന് ലഭിച്ചിരിക്കുന്നത്. ഒരു സാധാരണ കുടുംബ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നതെന്ന് വ്യക്തമാക്കും വിധത്തിലാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.

ആ വീടും നായയുമെല്ലാം അതിൻ്റെ പ്രതീകങ്ങളായി കാണാം. ചിത്രത്തിൽ ഈ നായക്കും ഏറെ പ്രാധാന്യം ഉണ്ടന്ന് വിശ്വസിക്കാം. ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ യാണ് ചിത്രത്തിൻ്റെ കഥാപുരോഗതിയെന്ന് മുമ്പ് പുറത്തുവിട്ട അപ്ഡേഷനുകളി ലൂടെ മനസ്സിലാക്കാൻ കഴിയും. ഒരു കുടുംബ ജീവിതം എങ്ങനെ സംഘർഷ ഭരിതമാകുമെന്നതാണ് സംവിധായകനായ ജൂഡ് ആൻ്റണി ജോസഫ് പ്രേഷകർക്കു കാട്ടിക്കൊടുക്കുവാൻ ശ്രമിക്കുന്നത്. ഓണത്തിന് മുന്നോടിയായി പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്‌റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.

വണ്ടിപ്പെരിയാർ കുട്ടിക്കാനം തൊടുപുഴ, കൊച്ചി എന്നിവിടങ്ങളി ലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം. ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം - അഖിൽ ജോർജ് - ജോമോൻ.ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പി ആർ - വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (23 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (2 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends