Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

02 JULY 2026 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം

കേരളത്തെ ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പും കേരള പൊലീസും ചേർന്ന് നടപ്പിലാക്കുന്ന ശക്തമായ ലഹരിവിരുദ്ധ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ (Operation Toofan). ലഹരി മാഫിയക്കെതിരെയുള്ള നടപടികളുടെ ഭാഗമായി, സിനിമാ സെറ്റുകൾ, കാരവനുകൾ, ഡി.ജെ പാർട്ടികൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് കർശന പരിശോധനകൾ നടക്കുന്നുണ്ട് . കാരണം യുവതി യുവാക്കൾക്കിടയിലെ വിദ്യാർത്ഥികൾക്കിടയിലും മാത്രമല്ല ഈ ലഹരി വിതരണം നടക്കുന്നത് . സിനിമ മേഖലയിലും ഇതിന്റെ വ്യാപക ഉപയോഗം നടക്കുന്നുണ്ട് എന്നുള്ള പകൽ പോലെ സത്യമാണ് . പല നടന്മാരും പിടിയിലായിട്ടുമുണ്ട് .

എല്ലാവർക്കും സുപരിചതമായിട്ടുള്ള ഒരു നടന്റെ അറസ്റ് ലഹരിയുമായുള്ള സിനിമാ മേഖലയുടെ ബന്ധം തുറന്നു കാട്ടുന്നതായിരുന്നു . ലഹരി ഉപയോഗത്തിന്റെ പേരില്‍ സിനിമാ മേഖലയിലുള്ളവര്‍ അറസ്റ്റിലാകുന്നത് ഇതാദ്യമല്ല. കൊച്ചി ഹോട്ടലുകളിലെ ലഹരി പാര്‍ട്ടികള്‍ അന്വേഷിക്കാനെത്തിയ പോലീസിന്റെ പിടിയില്‍ മുമ്പും നടന്മാരും അണിയറ പ്രവര്‍ത്തകരും അകപ്പെട്ടിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ലഹരിയുമായി ബന്ധപ്പെട്ട് നടന്മാര്‍ ഉള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയിലായിരുന്നു.അപ്പോൾ അവർക്കിടയിലെ ഒരു അന്വേഷണം വേണ്ടത് ഈ സാഹചര്യത്തിൽ അത്യവശ്യമാണ് . സിനിമാ പ്രവർത്തകർ, ഡോക്ടർമാർ തുടങ്ങിയ പ്രമുഖരെ മാത്രം ലക്ഷ്യമിട്ട് ലഹരി വിതരണം ചെയ്യുന്ന സംഘങ്ങളെ പൊലീസ് വലയിലാക്കുന്നുണ്ട്.

 

ഇന്ന് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന രണ്ട് മയക്കുമരുന്ന് വിൽപ്പനക്കാരെ ചേരാനല്ലൂരിൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ചേരാനല്ലൂർ സ്വദേശി അമൽ ജോർജ് (33), വടക്കേക്കര സ്വദേശി അഭിജിത്ത് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് തിരിച്ചറിഞ്ഞു.ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (DANSAF) ചേരാനല്ലൂരിലെ വാടക അപ്പാർട്ട്മെന്റിൽ അർദ്ധരാത്രിയിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പരിശോധനയ്ക്കിടെ പോലീസ് ഇവരുടെ കൈവശം നിന്ന് 14.63 ഗ്രാം MDMA പിടിച്ചെടുത്തു.

 

സിനിമാ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്കും കൊച്ചിയിലെ മെഡിക്കൽ പ്രാക്ടീഷണർമാർക്കും ഇരുവരും മയക്കുമരുന്ന് വിതരണം ചെയ്തതായി പോലീസ് ആരോപിച്ചു. പ്രതികൾ ഇരുവരും മുമ്പ് മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.പ്രതികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു, അവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി ആരോപിക്കപ്പെടുന്നവരെ തിരിച്ചറിയുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. റിമാൻഡ് നടപടികളുടെ ഭാഗമായി പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

 

ഈ പ്രതികളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് ഇവർ ഏതൊക്കെ താരങ്ങൾക്കാണ് ലഹരി വില്പന നടത്തിയിരിക്കുന്നത് എന്നുള്ളതിന്റെ കൂടുതൽ പേരുകൾ പുറത്തു വരും . ഇപ്പോൾ പിടിയിലാകുന്നത് എല്ലാം ചെറിയ കണ്ണികൾ മാത്രമാണ് . വമ്പൻ സ്രാവുകളിലേക്കാണ് അന്വേഷണം ഇനി നീളേണ്ടത് . രാഷ്ട്രീയ-സിനിമാ മേഖലകളിൽ സ്വാധീനമുള്ളവർ ഉൾപ്പെടെയുള്ളവർക്ക് നിയമം തുല്യമായിരിക്കുമെന്നും, ലഹരി ഉപയോഗിക്കുന്നവരോ വിൽക്കുന്നവരോ ആയ പ്രമുഖരെ വെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുന്ന സിനിമകൾക്ക് സർക്കാരും പോലീസും പിന്തുണ നൽകുന്നുണ്ട്.

 

കൂടാതെ മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഈ ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നിരവധി സിനിമാ താരങ്ങൾ പങ്കാളികളായിട്ടുണ്ട്. ഇവർ 'തൂഫാൻ വാരിയേഴ്സ്' (Toofan Warriors) എന്നാണ് അറിയപ്പെടുന്നത്. ലഹരിവിരുദ്ധ ക്യാമ്പയിന് പിന്തുണയുമായി സൂപ്പർതാരം മോഹൻലാൽ രംഗത്തെത്തിയിരുന്നു. ലഹരി ഉപയോഗിക്കുന്നവരോടും വിൽക്കുന്നവരോടും ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് അദ്ദേഹം പ്രത്യേക വീഡിയോ സന്ദേശവും പുറത്തിറക്കിയിരുന്നു. മലയാള സിനിമയിലെ മുതിർന്ന നടൻ മധുവും ഈ ക്യാമ്പയിനിൽ 'തൂഫാൻ വാരിയർ' പദവി ഏറ്റെടുത്തിട്ടുണ്ട്.

ഹരിവരാസനം സിനിമയുടെ അണിയറപ്രവർത്തകർ: മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയിലെ മുഴുവൻ താരങ്ങളും അണിയറപ്രവർത്തകരും ഈ ദൗത്യത്തിന്റെ ഭാഗമായി. നടൻ സൈജു കുറുപ്പ്, സംവിധായകൻ രാജേഷ് നായർ, നിർമ്മാതാവ് അജിത്ത് വിനായക് എന്നിവരുൾപ്പെടെയുള്ളവർ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ തൂഫാൻ വാരിയർമാരായി പ്രഖ്യാപിക്കപ്പെട്ടു. മേജർ രവി: സംവിധായകനും നടനുമായ മേജർ രവിയും ഈ ക്യാമ്പയിനിൽ 'തൂഫാൻ വാരിയർ' ആയി കൈകോർത്തിട്ടുണ്ട്. പൃഥവിരാജ് തുടങ്ങിയവരുൾപ്പെടെയുള്ള മറ്റ് പ്രമുഖരും ഈ ക്യാമ്പയിന്റെ ഭാഗമായി.

 

കൂടാതെ, നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള താരങ്ങൾ കേരള പോലീസിന്റെ ലഹരിവിരുദ്ധ വേട്ടയെ പരസ്യമായി പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ലഹരി ഉപയോഗത്തിനെതിരെ കർശന നടപടി വേണമെന്ന് നിർമ്മാതാക്കളുടെ സംഘടനയും മറ്റ് സിനിമാ സംഘടനകളും ആവശ്യപ്പെടുന്നുണ്ടെങ്കിലും, കൃത്യമായ പരിശോധനകൾ നടക്കുന്നില്ലെന്ന് വിമർശനങ്ങൾ മുൻപ് ഉയർന്നിട്ടുണ്ട് . പക്ഷെ ഇനി അങ്ങനെ ആവില്ല . കൊച്ചി കേന്ദ്രീകരിച്ച് നടന്ന റെയ്ഡുകളിൽ സിനിമ മേഖലയിലെ പ്രമുഖർക്കും സംവിധായകർക്കും എം.ഡി.എം.എയും കൊക്കെയ്നും എത്തിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവങ്ങളും ഉണ്ടായിരുന്നു . മുന്‍കാലങ്ങളില്‍ സിനിമാ ലൊക്കേഷന് പുറത്തായിരുന്നു ലഹരി ഉപയോഗമെങ്കില്‍ ഇന്ന് ലൊക്കേഷനുള്ളില്‍ തന്നെയാണ് ഉപയോഗം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (3 minutes ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (8 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (12 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (18 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (26 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (30 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (37 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (42 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (49 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

Malayali Vartha Recommends