നിലവിലെ ജേത്രിയും ലോക മൂന്നാം നമ്പർ താരവുമായ പോളണ്ടിന്റെ ഇഗ സ്വിയാറ്റക്ക് വിബിംൾഡൺ ടെന്നിസ് വനിത സിംഗിൾസിൽ മൂന്നാം റൗണ്ടിൽ...

നിലവിലെ ജേത്രിയും ലോക മൂന്നാം നമ്പർ താരവുമായ പോളണ്ടിന്റെ ഇഗ സ്വിയാറ്റക്ക് വിബിംൾഡൺ ടെന്നിസ് വനിത സിംഗിൾസിൽ മൂന്നാം റൗണ്ടിൽ.
മുൻ ലോക ഒന്നാം റാങ്കുകാരിയായ ചെക്കിയയുടെ കരോലിന പിൽസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇഗ തോൽപിച്ചത്. സ്കോർ: 6-1, 6-3. ഫിലിപ്പൈൻസിന്റെ അലക്സാൻഡ്ര ഈലയാണ് മൂന്നാം റൗണ്ടിലെ എതിരാളി.
പുരുഷ വിഭാഗത്തിൽ 25ാം ഗ്രാന്റ്സ്ലാമും എട്ടാം വിംബിൾഡൺ കിരീടവും ലക്ഷ്യമിട്ടെത്തിയ സെർബിയയുടെ മുൻ ജേതാവ് നൊവാക് ദ്യോകോവിച്ചും മൂന്നാം റൗണ്ടിലെത്തി. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6-3, 6-4, 6-2 എന്ന സ്കോറിനാണ് ദ്യോകോവിച്ച് കീഴടക്കിയത്.
"
https://www.facebook.com/Malayalivartha






















