ഇടതുമുന്നണിയില്‍ നേതാവിനെ ചൊച്ചി തര്‍ക്കം പുകയുന്നു, സി.പി.ഐയെ മുന്‍നിര്‍ത്തി വി.എസിന്റെ കരുനീക്കമെന്ന് ഔദ്യോഗിക വിഭാഗം

ഒരിടവേളയ്ക്ക് ശേഷം ഇടതുമുന്നണിയിലും സി.പി.എമ്മിലും നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാവുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദനെ മുന്‍നിര്‍ത്തി പോരാട്ടത്തിനിറങ്ങണമെന്ന് സി.പി.ഐ ആഗ്രഹിക്കുമ്പോള്‍ അതിനോട് അനുകൂലമായ നിലപാടിലല്ല സി.പി.എമ്മിലെ ഒദ്യോഗിക വിഭാഗം. വി.എസിനെ നേതൃത്വത്തില്‍ തുടരാനനുവദിക്കുന്നതിനെതിരെ പിണറായി വിജയനടക്കമുള്ളവര്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. സി.പി.എമ്മില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രായപരിധിയില്ല എന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഫോറങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്ന നിലപാടിലാണ് കേരളത്തിലെ നേതാക്കള്‍. ഇക്കാര്യം പിണറായി വിജയന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഏതെങ്കിലുമൊരാളെ നേതാവായി ഉയര്‍ത്തിക്കാട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേന്ദ്രകമ്മറ്റിയോ, പോളിറ്റ് ബ്യൂറോയോ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു പിണറായിയുടെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ നേതൃത്വത്തില്‍ എടുത്തുപറയത്തക്ക ഒരു നേട്ടവും കൈവരിച്ചില്ലെന്നും ഇവര്‍ പറയുന്നു. വി.എസ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ച സ്ഥലങ്ങളിലെ തോല്‍വിയുടെ കണക്ക് ഹാജരാക്കിയാണ് ഒദ്യോഗിക വിഭാഗത്തിന്റെ ഈ വാദം.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണങ്ങള്‍ സജീവമായിരിക്കെ സി.പി.ഐ നിയമസഭാ കക്ഷിനേതാവും, ദേശീയ കൗണ്‍സിലംഗവുമായ സി.ദിവാകരനായിരുന്നു അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്‍ ഇടതുമുന്നണിയെ നയിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ദിവാകരന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് അന്ന് സി.പി.എം നേതൃത്വം സ്വീകരിച്ചത്. സി. ദിവാകരന്റെ അഭിപ്രായപ്രകടനം വിടുവായത്തമെന്ന് പിണറായി വിജയനും, സി.പി.എമ്മിന്റെ ആഭ്യന്തര കാര്യത്തില്‍ സി.പി.ഐ ഇടപെടരുതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അന്ന പ്രതികരിച്ചിരുന്നു. സി.പി.ഐ നേതൃത്വവും ദിവാകരനെ തള്ളിപ്പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പി ഫലത്തില്‍ നേരിയ മുന്‍തൂക്കം കണ്ടതോടെ സി.പി.ഐ വീണ്ടും പഴയ നിലപാട് ആവര്‍ത്തിച്ചു. ഇത്തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വി.എസിനുവേണ്ടി രംഗത്തുവന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇടതുമുന്നണിയെ നയിക്കുന്നത് ഗുണകരമാണെന്നായിരുന്നു കാനത്തിന്റെ പ്രസ്താവന.
എന്നാല്‍ ഈ നിലപാടിനെതിരെ സി.പിഎമ്മില്‍ എതിര്‍പ്പുയര്‍ന്നു കഴിഞ്ഞു. പിണറായി വിജയനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാനുള്ള സി.പി.എമ്മിലെ ഒദ്യോഗിക വിഭാഗത്തിന്റെ നീക്കങ്ങള്‍ക്ക് തടയിടാനാണ് സി.പി.ഐയുടെ ഈ തുടര്‍ പ്രസ്താവനകളെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നില്‍ വി.എസിന്റെ മൗനാനുവാദമുള്ളതായും സി.പി.എമ്മിലെ ഒദ്യോഗിക വിഭാഗം സംശയിക്കുന്നു. അതുകൊ ുതന്നെ മുന്നണിക്കുള്ളിലെ കൂറുമുന്നണി നീക്കം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പിണറായി വിഭാഗം ആരംഭിച്ചുകഴിഞ്ഞു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗങ്ങളില്‍ പിണറായി വിജയനെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനുള്ള തീരുമാനമെടുക്കണമെന്നും ഇത് ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിപദമൊഴിഞ്ഞ പിണറായി വിജയന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കുമെന്ന അന്നുതന്നെ ധാരണയായിരുന്നതായും ഔദ്യോഗിക വിഭാഗം പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























