ബിയറിലും കോഴ\'

വിടാതെ കോഴ ആരോപണം. എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരേ പുതിയ ആരോപണം. പുതിയ ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് ഫീസ് ഇനത്തില്‍ ഇളവ് അനുവദിക്കാമെന്ന ഉറപ്പിന്‍മേല്‍ എക്‌സൈസ് വകുപ്പ് മന്ത്രിക്കു കോടികള്‍ കോഴ നല്‍കിയതായാണ് പുതിയ ആരോപണം.
ബാര്‍ കോഴക്കേസില്‍ അബ്കാരി ബിജു രമേശ് നല്‍കിയ കേസില്‍ കക്ഷിചേരാനാണ് ബിയര്‍വൈന്‍ പാര്‍ലര്‍ ഉടമകളുടെ തീരുമാനം. ബാറുകള്‍ പൂട്ടിയശേഷം ബിയര്‍വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് ഫീസ് മൂന്നിരട്ടി കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അബ്കാരികളെ ധരിപ്പിച്ചശേഷം കോഴ വാങ്ങിയെന്നാണ് ആരോപണം.
ബിയര്‍ പാലര്‍ലര്‍ ഉടമകളെ തെറ്റിദ്ധരിപ്പിച്ച് അമ്പത് കോടിയോളം രൂപയുടെ അഴിമതി ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. എക്‌സൈസ് വകുപ്പിന് നേരിട്ട് തീരുമാനം എടുക്കാന്‍ കഴിയുന്ന ഈ കേസില്‍ എക്‌സൈസ് മന്ത്രിക്കല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്നും ബിയര്‍ പാര്‍ലര്‍ ഉടമകള്‍ സൂചിപ്പിക്കുന്നു.
ലൈസന്‍സ് ഫീസ് അഞ്ചുലക്ഷം രൂപമാത്രമാണെന്നിരിക്കെ പത്തു ലക്ഷം രൂപ അധികം നല്‍കിയാല്‍ ഇളവ് അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് സംസ്ഥാനത്തെ ബിയര്‍ പാര്‍ലര്‍ ഉടമകള്‍ 15 ലക്ഷം രൂപവീതം മന്ത്രിക്ക് നല്‍കിയെന്നാണു ബിയര്‍വൈന്‍ പാര്‍ലര്‍ ഉടമകളുടെ വെളിപ്പെടുത്തല്‍.ബാര്‍ കോഴക്കേസില്‍ അബ്കാരി ബിജു രമേശ്, മന്ത്രി കെ. ബാബുവിനെതിരേ നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് പുതിയ ആരോപണം. ബിജു രമേശ് നല്‍കിയ കേസില്‍ കക്ഷിചേരാനാണ് ഇവരുടെ തീരുമാനം. അങ്ങനെയെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ കോടതി മുമ്പാകെ നടത്താമെന്നും ധാരണയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha