മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ജനവും പാര്‍ട്ടിയുമാണ്, ജനങ്ങളുടെ അഭിലാഷം അറിഞ്ഞശേഷം മാത്രമേ മത്സരിക്കുകയുള്ളൂയെന്നും വി.എസ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ജനങ്ങളും പാര്‍ട്ടിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങളുടെ അഭിലാഷം അറിഞ്ഞശേഷം മാത്രമേ മത്സരിക്കുകയുള്ളൂ. മുന്നണിയെ ആര് നയിക്കുമെന്ന് തീരുമാനിക്കേണ്ടത് എല്‍.ഡി.എഫിലെ പാര്‍ട്ടികളാണ്‌ചോദ്യത്തിന് മറുപടിയായി വി.എസ്. പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആര്‍.എസ്.എസിനെ വളര്‍ത്തുകയാണെന്നും വി.എസ്. കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി ഗുരുവിന്റെ ആദര്‍ശം വലിച്ചെറിഞ്ഞ് അദ്ദേഹത്തെ കാവി പുതപ്പിക്കുകയാണെന്നും വി.എസ്. ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha