അസിസ്റ്റന്റ് കലക്ടര്‍ മംഗളം വാരികയുടെ കവര്‍ ഗേളായി മാറി, ഇന്നിപ്പോള്‍ ചക്കുളത്തു കാവ് ക്ഷേത്രത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചു ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്

കോട്ടയം അസിസ്റ്റന്റ് കലക്ടറായ ദിവ്യ എസ് അയ്യര്‍ എന്ന സുന്ദരി താന്‍ ഒരു കലാകാരിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ലൈറ്റ് അപ് ചെയ്തു മേക്കപ്പൊക്കെ വാരിപ്പൂശി ക്ലോസ് അപ് ഫോട്ടോ എടുത്തു മംഗളം വാരികയുടെ കവര്‍ ഗേളായി മാറിയാണു ദിവ്യ ആദ്യം ശ്രദ്ധ നേടിയത്. സിവില്‍ സര്‍വീസിന് പരിശീലിക്കുമ്പോള്‍ 2012ല്‍ കേരള കൗമുദിയുടെ കരിയര്‍ ഡയറക്ടറിയിലും ദിവ്യയുടെ ചിത്രം കവര്‍ഫോട്ടോയായി വന്നിട്ടുണ്ട്. ഇന്നിപ്പോള്‍ ചക്കുളത്തു കാവ് ക്ഷേത്രത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച് പത്രങ്ങളില്‍ ഇടം പിടിച്ചുവീണ്ടും ദിവ്യ ശ്രദ്ധ നേടുകയാണ്.
ഒരു കലാകാരി, അതിലുപരി ഡോക്ടര്‍, ഒടുവില്‍ ഐ.എ.എസ് സ്വപ്നവും പൂര്‍ത്തിയാക്കി കോട്ടയം ജില്ലയുടെ അസിസ്റ്റന്റ് കലക്ടര്‍ പദവിയിലെത്തിയ വ്യക്തിയാണ് ദിവ്യ. സ്‌കൂള്‍ കലോത്സവ വേദികളില്‍ സംഗീതം, നൃത്തം, മോണോ ആക്ട്, നാടകം എന്നിവയിലൊക്കെ സാന്നിധ്യം അറിയിച്ച താരം കൂടിയാണു ദിവ്യ. പത്താം ക്ലാസില്‍ മൂന്നാം റാങ്കോടു കൂടിയായിരുന്നു വിജയിച്ചത്. എം.ബി.ബി.എസിന് ശേഷം ഐ.എ.എസ് നേടണമെന്നും സ്‌കൂള്‍ പഠനകാലത്തു ദിവ്യ സ്വപ്‌നം കണ്ടിരുന്നു. ആ സ്വപ്‌നം സാക്ഷാത്കരിക്കാനും ദിവ്യക്കു കഴിഞ്ഞു.
ന്യൂറോ സര്‍ജറിയില്‍ സ്‌പെഷ്യലൈസ് ചെയ്തു വെല്ലൂരിലായിരുന്നു. ഇതിനിടയിലാണ് ലീവെടുത്ത് സിവില്‍ സര്‍വീസ് പരിശീലനത്തിന് ചേര്‍ന്നത്. 2012 ലായിരുന്നു ആദ്യ ശ്രമം. അന്ന് 129ാം റാങ്ക് കിട്ടി. ഐ.ആര്‍.എസ് കസ്റ്റംസിലായിരുന്നു. പിന്നീട് വീണ്ടുമെഴുതിയപ്പോള്‍ 48ാം റാങ്ക് കിട്ടി. തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് അക്കാഡമിയിലായിരുന്നു പരിശീലനം. പിന്നീട് എന്‍.എസ്.എസ് അക്കാഡമി ഓഫ് സിവില്‍ സര്‍വീസിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























