ഇത് വിനോദയാത്രയാണോ? സമത്വ മുന്നേറ്റ യാത്രയ്ക്ക് ഒരു കോടിയുടെ ആഡംബര വാഹനമാണ് വെള്ളാപ്പള്ളിക്കായി ഒരുങ്ങുന്നത്

എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തിലെ സമത്വ മുന്നേറ്റ യാത്രയ്ക്ക് വെള്ളാപ്പള്ളി നടേശന് സഞ്ചരിക്കാന്‍ ഒരുങ്ങുന്നത് ഒരു കോടിയുടെ ആഡംബര വാഹനം. സമത്വ മുന്നേറ്റ യാത്രയാണോ അതോ വിനോദയാത്രയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെയാണ് സമത്വ മുന്നേറ്റ യാത്ര നടക്കുന്നത്. സമത്വമുന്നേറ്റ യാത്ര നാളെ കാസര്‍കോട് നിന്ന് ആരംഭിക്കും, രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായാണ് യാത്ര. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കാസര്‍കോട് സിദ്ധിവിനായക ക്ഷേത്രത്തിന് സമീപത്തു നിന്നാണ് സമത്വമുന്നേറ്റ യാത്ര ആരംഭിക്കുന്നത്.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യാത്രയില്‍ സഞ്ചരിക്കാനായി നിര്‍മിച്ച പ്രത്യേക വാഹനത്തിന് ഒരു കോടി രൂപ വിലവരുമെന്നാണ് ആരോപണം. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ നിര്‍മിച്ച ആഡംബര കാരവനില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊച്ചി പറവൂരിലെ എസ്.എന്‍.ഡി.പി നേതാവ് ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോമൊബൈല്‍സിലാണ് വെള്ളാപ്പള്ളിക്കായി പ്രത്യേക കാരവന്റെ നിര്‍മാണം പൂര്‍ത്തിയായത്. സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ ഉപയോഗിക്കുന്ന കാരവനുകളോട് കിടപിടിക്കുന്നതാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിശ്രമിക്കുന്നതിനും ഭക്ഷണം തയ്യാറാക്കി കഴിക്കുന്നതിനും യാത്രയ്ക്ക് ഇടയില്‍ നേതാക്കന്മാരുമായി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തുന്നതിനും ആധുനിക ബാത്ത് റൂം സൗകര്യവും ശീതികരിച്ച കാരവന്റെ പ്രത്യേകതയാണ്. എസ്.എന്‍.ഡി.പിയുടെ കൊടിയുടെ നിറത്തിന് സമാനമായ പീതവര്‍ണ്ണം തന്നെയാണ് കാരവനിലും ഉപയോഗിച്ചിരിക്കുന്നത്.
എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ പ്രഖ്യാപനം അടക്കം കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന പല തീരുമാനങ്ങള്‍ക്കും സമത്വ മുന്നേറ്റ യാത്ര വേദിയാകുമെന്നാണ് സംഘാടകരുടെ അവകാശവാദം. ഇതിനിടയിലാണ് പുതിയ ആരോപണങ്ങളും ഉയര്‍ന്നുതുടങ്ങിയത്. എന്നാല്‍ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ ഇനിയും തയ്യാറായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha