മലപ്പുറം ഐക്കരപ്പടിയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം ഐക്കരപ്പടിക്ക് സമീപം ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്ക് പറ്റി. മട്ടന്നൂര്‍ സ്വദേശികളായ രവീന്ദ്രന്‍(54), ഓമന(42), സൂര്യ(13), ദേവി(67), അതുല്‍ (10) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ മണിയോടെയാണ് അപകടമുണ്ടായത്. ഏഴ് പേര്‍ മരിച്ചെന്ന അനൗദ്യോഗിക വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
സേലത്ത് വിവാഹത്തിന് പോയ മട്ടന്നൂര്‍ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരുക്ക് പറ്റിയവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നാണ് വിവരം. അമിതവേഗതയിലെത്തിയ ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
ഡ്രൈവറും 31 യാത്രക്കാരും ബസില്‍ ഉണ്ടായിരുന്നു. ഇടിയുടെ ആഘാദത്തില്‍ ബസിന് പുറത്തേക്ക് യാത്രക്കാര്‍ തെറിച്ച് പോവുകയായിരുന്നു. നാല് പേര്‍ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരുക്ക് പറ്റിയവരെ കോഴിക്കോടുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























