നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മോഹവുമായി വി.എസ്, മുഖ്യമന്ത്രിക്കുപ്പായം തുന്നിയ പിണറായിയുടെ പ്രവര്‍ത്തനം ഫേസ്ബുക്കിലൊതുങ്ങി, സി.പി.എമ്മില്‍ ഇനി കലഹത്തിന്റെ നാളുകള്‍

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാനുള്ള സി.പി.എം പോളിറ്റബ്യൂറോ അംഗം പിണറായി വിജയന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ജനങ്ങളും പാര്‍ട്ടിയുമാണെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങളുടെ അഭിലാഷം അറിഞ്ഞശേഷം മാത്രമേ മത്സരിക്കുകയുള്ളൂ. മുന്നണിയെ ആരു നയിക്കുമെന്ന് തീരുമാനിക്കേണ്ടത് എല്‍.ഡി.എഫിലെ പാര്‍ട്ടികളാണെന്നും വി.എസ്. പറഞ്ഞു. വി.എസ് മുന്നണിയെ നയിക്കുന്നത് ഗുണം ചെയ്യുമെന്നുമെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം നേതാക്കള്‍ പരസ്യപ്രതികരണവുമായെത്തിയതിനിടെയാണ് വി.എസിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വി.എസിന് പ്രായം ബാധകമല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതോടെ വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പാര്‍ട്ടിയുടെ അംഗീകാരം ലഭിച്ചു എന്നുതന്നെയാണ് വി.എസ് ക്യാമ്പിന്റെ വിലയിരുത്തല്‍. ഇനി ജനാഭിലാഷം മാത്രമറിഞ്ഞാല്‍ മതി എന്ന നിലപാടിലാണ് വി.എസ്. മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ സമരം, എസ്.എന്‍.ഡി.പി യോഗത്തിനെതിരായ നിലപാട്, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിലൂടെ തന്റെ ജനകീയതയില്‍ വന്‍ വര്‍ധനവുണ്ടായി എന്നതാണ് വി.എസിന്റെ വാദം. ഇക്കാലഘട്ടത്തിലെല്ലാം താന്‍ പാര്‍ട്ടിക്കെതിരെ ഉന്നയിച്ച വിമര്‍ശനം ശരിവയ്ക്കുന്നതാണ് ഈ വിഷയങ്ങളില്‍ തനിക്ക് ലഭിച്ച അംഗീകാരമെന്നും വി.എസ് പറയുന്നു. പാര്‍ട്ടി ജനാഭിലാഷത്തിന് എതിരു നില്‍ക്കുന്നു എന്നതാണ് അച്യുതാനന്ദന്‍ എന്നും ഉയര്‍ത്തിയിരുന്ന പ്രധാന വിമര്‍ശനം. പിണറായി വിജയന് പാര്‍ട്ടിയില്‍ മാത്രമെ അംഗീകാരമുള്ളെന്നും ജനാഭിലാഷം തനിക്കൊപ്പമാണെന്നും വി.എസ് ഇതോടൊപ്പം പറഞ്ഞു വയ്ക്കുന്നുണ്ട്. ഇതിനിടെ ഇടതുമുന്നണിയിലെ സി.പി.എം ഒഴികെയുള്ള ഘടകകക്ഷികളും തനിക്കൊപ്പമാണെന്ന് വി.എസ് ഉറപ്പുവരുത്തി കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് മുന്നണിയെ നയിക്കുന്നതാരെന്ന് തീരുമാനിക്കാന്‍ ഘടകകക്ഷികള്‍ക്ക് അവകാശമുണ്ടെന്ന നിലപാടില്‍ വി.എസ് എത്തിച്ചേര്‍ന്നത്.
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കുപ്പായം സ്വയമണിഞ്ഞ പിണറായി വിജയന് വി.എസിന്റെ ഈ നീക്കത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഇനിയും ധാരണയില്ല എന്നതാണ് വാസ്തവം. പാര്‍ട്ടിയും, നേതൃത്വവും കൈപ്പിടിയിലായിട്ടും തന്ത്രങ്ങളെല്ലാം പിഴക്കുന്നു എന്നതാണ് പിണറായി നേരിടുന്ന പ്രധാന പ്രശ്‌നം. ഇക്കുറിയെങ്കിലും പാര്‍ലമെന്ററി രംഗത്തേക്കെത്തിയില്ലെങ്കില്‍ അത് പിണറായി വിജയന്റെ നേതൃപാടവത്തെ തന്നെ ചോദ്യചെയ്യപ്പെടുമെന്ന് ഔദ്യോഗിക പക്ഷവും ഭയക്കുന്നു. ഏതുവിധേനയും വി.എസിനെ മത്സരരംഗത്തുനിന്ന് മാറ്റി നിര്‍ത്താനുള്ള വഴികളിലേക്ക് ഇവര്‍ പോകുമ്പോള്‍ വി.എസിന്റെ ജനപ്രീതി വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് വി.എസ് ക്യാമ്പ് നടത്തുന്നത്. ഇതോടെ ഇടക്കാലത്ത് നിശബ്ദമായ വിഭാഗീയത വരും ദിവസങ്ങളില്‍ കലഹമാകുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























