സൂയസ് കനാലില്‍ വീണ്ടും ചരക്കുകപ്പല്‍ കുടുങ്ങി... അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രശ്‌ന പരിഹാരം.... യുക്രെയ്‌നില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട മാര്‍ഷല്‍ ഐലന്‍ഡിന്റെ എംവി ഗ്ലോറി കപ്പലാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കനാലില്‍ കുടുങ്ങിയത്

സൂയസ് കനാലില്‍ വീണ്ടും ചരക്കുകപ്പല്‍ കുടുങ്ങി... അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രശ്‌നം പരിഹരിക്കുകയും കപ്പല്‍ യാത്ര തുടരുകയും ചെയ്തു. യുക്രെയ്‌നില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട മാര്‍ഷല്‍ ഐലന്‍ഡിന്റെ എംവി ഗ്ലോറി കപ്പലാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കനാലില്‍ കുടുങ്ങിയത്
ഇസ്മായിലിയ പ്രവിശ്യയിലെ ക്വാന്തറ നഗരത്തിന് സമീപം കനാലിന്റെ 38 കിലോമീറ്റര്‍ അകലെയായിരുന്നു കപ്പല്‍ കുടുങ്ങിയത്. പുലര്‍ച്ചെ അഞ്ചോടെയായിരുന്നു കപ്പല്‍ കനാലില്‍ കുടുങ്ങിയത്.
ടഗ്ഗ് കപ്പലുകളുടെ സഹായത്തോടെ ചരക്കുകപ്പലിന്റെ വലിച്ചുനീക്കിയ ശേഷമാണ് സാങ്കേതിക തകരാര്‍ പരിഹരിച്ചത്.
"
https://www.facebook.com/Malayalivartha

























