വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം നടി തൃഷ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. വോട്ട് ചെയ്ത ശേഷം വിരലിലെ മഷി കാണിച്ചു നില്‍ക്കുന്ന ചിത്രം തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ചിത്രത്തേക്കാള്‍ ആരാധകര്‍ ശ്രദ്ധിച്ചത് പോസ്റ്റിനൊപ്പം താരം നല്‍കിയ പാട്ടാണ്. വിജയ്‌യുമൊത്ത് അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ഗില്ലിയിലെ അര്‍ജുനര്‍ വില്ല് എന്ന ഗാനമാണ് നടി പശ്ചാത്തല സംഗീതമായി നല്‍കിയത്.
വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുടെ ചിഹ്നത്തെ സൂചിപ്പിക്കുന്ന തരത്തില്‍ പാട്ടിലെ വിസില്‍ ശബ്ദങ്ങള്‍ വരുന്ന ഭാഗം ഉള്‍പ്പെടുത്തിയാണ് തൃഷ പോസ്റ്റ് ചെയ്തതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 'കോഡ് വേര്‍ഡ് സ്വീകരിച്ചു' എന്നും 'അര്‍ജുനര്‍ വില്ല് സൂചന വ്യക്തമാണ്' എന്നും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
അമ്മ ഉമയ്‌ക്കൊപ്പം സിമ്പിള്‍ ലുക്കിലാണ് തൃഷ പോളിംഗ് ബൂത്തിലെത്തിയത്. ഏറെക്കാലമായി വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ നടന്ന ചില വിവാഹ ചടങ്ങുകളില്‍ ഇരുവരും ഒരുമിച്ച് എത്തിയതും വാര്‍ത്തയായിരുന്നു. വിജയ്യുടെ രാഷ്ട്രീയ പ്രവേശന വേളയില്‍ തൃഷ നല്‍കുന്ന പരോക്ഷ പിന്തുണ അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയിലും വലിയ ആവേശം ഉണര്‍ത്തിയിട്ടുണ്ട്. നിലവില്‍ സൂര്യയ്‌ക്കൊപ്പം 'കറുപ്പ്' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് തൃഷ. അതേസമയം, തിരഞ്ഞെടുപ്പ് ഫലം വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha

























