Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍

24 APRIL 2026 03:37 PM IST
മലയാളി വാര്‍ത്ത

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍. നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സുമതി വളവിന്റെ സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍. ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറത്തിന്റേയും സംവിധായകന്‍ വിഷ്ണുവാണ്.

മാളികപ്പുറം സംവിധാനം ചെയ്തത് വിഷ്ണു അല്ലെന്നും ഉണ്ണി മുകുന്ദനാണെന്നും താന്‍ പിന്നീട് മനസിലാക്കിയെന്ന് മുരളി നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉണ്ണി മുകുന്ദനെതിരെ വിഷ്ണു ആരോപണം ഉന്നയിച്ചത്. നിലവിലെ വിവാദങ്ങളില്‍ ഉണ്ണി മുകുന്ദന് പങ്കുള്ളതായി സംശയിക്കുന്നുവെന്നാണ് വിഷ്ണു പറയുന്നത്.

'ഉറപ്പിച്ച് പറയുന്നില്ല, പക്ഷെ പിന്നില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന സംശയം നിലനില്‍ക്കുന്നുണ്ട്' എന്നാണ് വിഷ്ണു പറഞ്ഞത്. അതേസമയം മാളികപ്പുറം സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദനാണെന്ന വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിയെന്ന് അഭിലാഷ് പിള്ള പറഞ്ഞു. മാളികപ്പുറത്തിന്റേയും സുമതി വളവിന്റേയും തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള.

'ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങള്‍ ഒക്കെയും അദ്ദേഹം സംവിധാനം ചെയ്യുകയും പരാജയപ്പെട്ട ചിത്രങ്ങള്‍ വേറെ സംവിധായകനാവുകയും ചെയ്യുന്ന ട്രെന്‍ഡ് എങ്ങനെ വന്നുവെന്ന് അറിയില്ല' എന്നും അഭിലാഷ് പറഞ്ഞു. ഇറങ്ങിയ സമയം മുതല്‍ താനാണ് ചിത്രം സംവിധാനം ചെയ്തതെന്ന് ഉണ്ണി മുകുന്ദന്‍ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞു നടന്നിരുന്നുവെന്നും അഭിലാഷ് പിള്ള പറഞ്ഞു.

താനും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്‌നത്തിന്റെ കാരണവും വിഷ്ണു വെളിപ്പെടുത്തുന്നുണ്ട്. തനിക്ക് വലിയ കരുതലും പിന്തുണയും നല്‍കിയ വ്യക്തിയായിരുന്നു ഉണ്ണി മുകുന്ദന്‍. അങ്ങനെയല്ലെന്ന് ഒരിക്കലും പറയില്ലെന്നും വിഷ്ണു പറയുന്നു. 'ഞാനും ഉണ്ണിയും തമ്മിലുള്ള പ്രശ്‌നം എന്താണെന്നു വച്ചാല്‍, ഒന്നു രണ്ട് അഭിപ്രായവ്യത്യാസങ്ങള്‍ വന്നപ്പോള്‍ ഞാനത് വേണ്ട എന്ന് തീര്‍ത്തു പറഞ്ഞു. ഞാനങ്ങനെ നോ പറയുമെന്ന് അദ്ദേഹം വിചാരിച്ചില്ല. ആ അഭിപ്രായ വ്യത്യാസം ഇപ്പോഴും അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നി. മറ്റുള്ളവര്‍ പറഞ്ഞാണ് ഇതെല്ലാം അറിയുന്നത്' എന്നാണ് വിഷ്ണു പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends