Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ

24 APRIL 2026 03:11 PM IST
മലയാളി വാര്‍ത്ത

മാറി വന്ന പ്രസവ ചികിത്സാ രീതികളെ പരിഹസിച്ച് എയറിൽ കേറിയ അഖിൽ മാരാർ വീണ്ടും രം​ഗത്ത്. തന്റെ നാക്ക് പിഴയോ അബന്ധമോ അല്ല , പറഞ്ഞത് ബോധപൂർവ്വമുള്ള കാര്യങ്ങളെന്നാവർത്തിക്കുകയണ് അഖിൽമാർ. താൻ പറഞ്ഞ കാര്യങ്ങളുടെ ഒരു ഭാ​ഗം മാത്രം കേട്ട് തന്നെ പരിഹസിക്കുന്നവർ മണ്ടന്മാർ എന്നാണ് അഖിൽ പറഞ്ഞ് വയ്ക്കുന്നത്. വിവാദത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വച്ചാണ് പ്രതികരണം. അഖിൽ പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

സാധാരണ സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിംഗ് ആവുന്നത് പാട്ടുകൾ ആണ്..
ട്രെൻഡിംഗ് ആവുന്നത് എന്താണോ അത് എടുത്തു റീൽ ഉണ്ടാക്കുക അതിലൂടെ കിട്ടുന്ന റീച്ച് ഉണ്ടാക്കുക അതിനപ്പുറം ആഗ്രഹമൊന്നും പൊതുവെ പലർക്കുമില്ല.. എന്തായാലും എന്റെ വാക്കുകൾ അടർത്തിഎടുത്തത് ആണെങ്കിലും "പ്രസവം എൻജോയ് ചെയ്യണം "എന്ന് പറഞ്ഞതിന് സ്വയം അർത്ഥം കല്പിച്ചു ആഘോഷിച്ചവർക്ക് നിങ്ങൾക്ക് എൻജോയ് എന്ന് പറഞ്ഞാൽ ആഘോഷത്തോടെ വേദന രഹിതമായി ചെയ്യുന്ന ലഹരിയാകാം...അതായത് നിങ്ങൾ എൻജോയ് ചെയ്തിട്ടുള്ളത്
കള്ളും, കഞ്ചാവും, മയക്കു മരുന്നും ഉപയോഗിച്ച നിമിഷങ്ങൾ ആകാം.. അല്ലെങ്കിൽ സെക്സ് ചെയ്ത നിമിഷങ്ങൾ ആകാം.. അതുമല്ലെങ്കിൽ നിങ്ങൾ ഡാൻസോ, പാട്ടോ, ക്രിക്കറ്റ് കളിച്ചോ അത്തരം വിവിധ രീതിയിൽ ആകാം...
അതെ സമയം നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ, നമ്മുടെ ലക്ഷ്യങ്ങൾ, നമ്മുടെ സ്വപ്നങ്ങൾ ഇവയൊക്കെ നെടുമ്പോൾ നമ്മൾക്ക് വേദന ഉണ്ടാകും ആ വേദന മറക്കണമെങ്കിൽ ആ പ്രോസസ് എൻജോയ് ചെയ്താൽ മതി.. അതായത് രാജ്യത്തെ സേവിക്കണമെന്ന ചിന്തയിൽ പട്ടാളത്തിൽ ചേരുന്നവന് ചിട്ടയായ, കഠിനമായ ട്രെയിനിങ് എൻജോയ് (ആസ്വദിക്കാൻ ) കഴിയും..അവന്റെ ലക്ഷ്യം ഈ വേദന ഈ ബുദ്ധിമുട്ട് അവനെ ഒരു മികച്ച സൈനികൻ ആക്കും എന്നതാണ്..


എന്നാൽ ശമ്പളം നോക്കി, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പോകുന്ന ഒരുവന് വലിയ പ്രയാസവുമാണ് ഈ ട്രെയിനിങ്..ഈ കാല ഘട്ടം ഒന്ന് കഴിഞ്ഞു കിട്ടിയെങ്കിൽ എന്നവൻ കൊതിക്കും..രണ്ടും പേരും പട്ടാളക്കാരനാണ് ഒരാൾ ആസ്വദിക്കും മറ്റൊരാൾക്ക് അത് ബാധ്യതയാകും.. അമ്മയാകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയും പ്രസവം ഒരു ബാധ്യത ഏറിയ ഒന്നായി കാണില്ല അവളെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ നിമിഷം ആണ്..അത് ബാധ്യത ആയി അവൾക്ക് തോന്നിയാൽ അതിന് കാരണമായ ഭർത്താവിനെയും തനിക് വേദന സമ്മാനിച്ച കുഞ്ഞിനേയും അവൾ ശപിക്കും.. ജീവിതത്തിൽ ഒരിക്കലും പ്രസവിക്കാൻ പിന്നീടവൾ തയ്യാറാവില്ല..അവളത് ചെയ്യാതെ വീണ്ടും ഗർഭിണി ആകുന്നത് പ്രസവം അവൾക്ക് സന്തോഷം നൽകിയത് കൊണ്ടാണ്..അവളൊരു അമ്മ ആകാൻ പോകുന്നു എന്ന സന്തോഷം സമ്മാനിച്ച വേദന കുഞ്ഞിന്റെ മുഖം കാണുന്ന നിമിഷം അവൾ മറക്കുന്നു..


അതെ സമയം സമൂഹത്തിന്റെ നിർബന്ധം കൊണ്ട് അല്ലെങ്കിൽ അബന്ധം പറ്റി ഗർഭിണി ആകുന്ന ചിലരുണ്ട് അവരെ സംബന്ധിച്ച് ഇത് പോലെ പ്രയാസം നിറഞ്ഞ ഒരു കാലം അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..
വയറ്റിൽ വളരുന്ന കുഞ്ഞു മൂലം ശരീര സൗന്ദര്യം പോയി... ഭർത്താവിനെ കൂടാതെ വേറൊരുത്തനെ കൂടെ കൂട്ടാൻ പറ്റുന്നില്ല.. ഇനി പ്രസവിച്ചു കഴിഞ്ഞാലോ സമാധാനം നഷ്ടപ്പെട്ടു.. ജീവിതം തകർത്ത ഒരുനിമിഷം ആയി പ്രസവം മാറും... അതോടെ അതിന് കാരണമായ സമൂഹത്തെയും ഭർത്താവിനെയും ശപിക്കും.. പതിയെ ഇവരുടെ കുടുംബം ഇല്ലാതാകും.. അതിന് ശേഷം സ്ത്രീകളെ രക്ഷിക്കാൻ ഒരു വരവുണ്ട് അതാണ് കുറെയൊക്കെ ഇപ്പോൾ കാണുന്നത്..


ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസിലാക്കാതെ ആഘോഷിച്ച ശേഷം സ്വന്തം അമ്മയോടും ഇന്നലെകളിൽ അമ്മ ആയവരോടും ചോദിക്കുക..
സൃഷ്ട്ടിയുടെ വേദന ആസ്വദിക്കണമെങ്കിൽ സൃഷ്ടി എന്ന മഹത്തായ കർമത്തിന്റെ മൂല്യം തിരിച്ചറിയണം... മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിയണം..അതിനപ്പുറം 10 മാസം സ്ത്രീയുടെ ഗർഭ കാലത്തെ കച്ചവടമാക്കി വയർ കുത്തി കീറി പണം കീശയിലാക്കാൻ നടക്കുന്ന ചെന്നായകളെ തിരിച്ചറിയണം..ഒരു സ്ത്രീ സ്വാഭാവിക പ്രസവത്തിലേക്ക് പോകാതിരിക്കണം എങ്കിൽ എന്ത് വേണം..


ഉത്തരം ലളിതം..
1.പ്രസവിച്ചാൽ സഹിക്കാൻ കഴിയാത്ത വേദന ആണെന്ന് പറഞ്ഞു ഭയം സൃഷ്ടിക്കുക
2.മനസിക സംഘർഷം സൃഷ്ടിച്ചു അവൾക്ക് പ്രസവിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുക..
10000 രൂപയ്ക്ക് തീരേണ്ട ഒരു ഗർഭ കാലം 2 മുതൽ 3 ലക്ഷം വരെ ആശുപത്രിയിൽ നൽകി സ്വന്തം ശരീരം ഇല്ലാതാക്കി സ്ത്രീ അമ്മ ആകുന്ന അവസ്ഥ ആരാണ് ഉണ്ടാക്കി എടുത്തത്... നിങ്ങൾ എന്നെ പരിഹസിച്ചു എന്താണ് പുതു തലമുറയിലെ പെൺകുട്ടികളോട് പറഞ്ഞു വെക്കുന്നത്..
NB : എന്നെ എതിർക്കുക അല്ല ഭാവിയിൽ കുടുംബം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഒരു വിഭാഗത്തിന് മറ്റൊരു കൂട്ടർ റീച്ചിന് വേണ്ടി കഥ അറിയാതെ ആടുന്നു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (19 minutes ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (1 hour ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (1 hour ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (1 hour ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (1 hour ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (1 hour ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (5 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (5 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (5 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (5 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (5 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (5 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (5 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (6 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (6 hours ago)

Malayali Vartha Recommends