മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...

കേരളത്തെ ഞെട്ടിച്ചുകൊണ്ട് പാമ്പ് ഭീതി തുടരുന്നു. ഒരേസമയം വിചിത്രവും എന്നാൽ അത്യന്തം ദാരുണവുമായ രണ്ട് സംഭവങ്ങളാണ് ഇന്ന് പുറത്ത് വന്നത്. ഒന്നുകിൽ അറിവില്ലായ്മ, അല്ലെങ്കിൽ ലഹരി മൂത്ത ഭ്രാന്ത്; മലപ്പുറം ഒതായിൽ പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിൽ ചായ കുടിക്കാനെത്തിയ യുവാവിന്റെ സാഹസികത കണ്ട് നാട് നടുങ്ങിയിരിക്കുകയാണ്. ഒടുവിൽ ഇയാൾക്ക് പാമ്പുകടിയേറ്റു,
എന്നാൽ കൊത്തിയ പാമ്പ് ചത്തു എന്ന വിചിത്രമായ റിപ്പോർട്ടാണ് അവിടെ നിന്നും വരുന്നത്. എന്നാൽ ഈ വാർത്തയുടെ ഞെട്ടൽ മാറും മുൻപേ കായംകുളത്ത് നിന്നും മറ്റൊരു കണ്ണീർ വാർത്ത കൂടി എത്തുന്നു. ബന്ധുവീട്ടിലെ വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങാൻ നേരം, ഇരുട്ടത്ത് പാർക്ക് ചെയ്ത ബൈക്ക് എടുക്കാൻ പോയ സലീന എന്ന വീട്ടമ്മയ്ക്ക് കാൽച്ചുവട്ടിൽ പതുങ്ങിയിരുന്ന പാമ്പ് മരണമായി മാറി.
https://www.facebook.com/Malayalivartha

























