'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

രാജ്യ തലസ്ഥാനത്തെ നടുക്കി അതിക്രൂരമായ കൊലപാതകവും പീഡനവും . മണിക്കൂറുകൾക്കുളിൽ പ്രതി പിടിയിലാവുമ്പോൾ പുറത്തു വരുന്നത് 19 കാരന്റെ അതിക്രൂരത . അവനു ഒന്നേ പറയാനുണ്ടായിരുന്നുള്ളു . ചേച്ചി പണം നല്‍കിയിരുന്നെങ്കില്‍ താന്‍ കൊലപ്പെടുത്തില്ലായിരുന്നു.. എന്ന രാഹുല്‍ മീണ എന്ന നരാധമന്റെ വാക്കുകള്‍ ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥര്‍ പോലും ഞെട്ടി. ഡല്‍ഹിയിലെ കൈലാഷ് ഹില്‍സ് ഏരിയയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റസമ്മതം നടത്തുമ്പോഴും മുഖത്ത് കാര്യമായ ഭാവവ്യത്യാസങ്ങളില്ല.
ഐഐടി ബിരുദധാരിയും സിവില്‍ സര്‍വീസ് മോഹിയുമായ ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളാണ് ഒരു മുന്‍ ജോലിക്കാരന്റെ പകയില്‍ എരിഞ്ഞുതീര്‍ന്നത്. കേസില്‍ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മോഷണം നടത്താനായാണ് വീട്ടില്‍ എത്തിയതെന്നും അതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രതിയുടെ മൊഴി.ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെയും ദന്തഡോക്ടറുടെയും മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഐഐടി ബിരുദധാരിയായ പെണ്‍കുട്ടി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു.
പെണ്‍കുട്ടിയുടെ 25-കാരിയായ സഹോദരന്‍ മുംബൈയില്‍ ജോലിചെയ്തിവരികയാണ്. രാവിലെ എട്ടുമണിയോടെ ജിമ്മില്‍ നിന്ന് മടങ്ങിയെത്തിയ മാതാപിതാക്കളാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടിലെ ഓരോ മുക്കും മൂലയും കൃത്യമായി അറിയാവുന്ന ആളായിരുന്നു മുന്‍ ജോലിക്കാരനായ രാഹുല്‍.ഐആര്‍എസ് ഉദ്യോഗസ്ഥനും ദന്തഡോക്ടറായ ഭാര്യയും പതിവ് വ്യായാമത്തിനായി രാവിലെ എട്ടുമണിക്ക് പുറത്തുപോകുന്നത് വരെ ഇയാള്‍ കാത്തുനിന്നു. നുണ പറഞ്ഞ് ഉള്ളില്‍ കയറുകയും ചെയ്തു.
'ആന്റി' പണം നല്‍കാനായി വിളിച്ചു എന്ന് കള്ളം പറഞ്ഞാണ് ഇയാള്‍ സുരക്ഷാ കവചങ്ങള്‍ മറികടന്ന് അകത്തെത്തിയത്.ഫ്‌ലാറ്റിലെ ലിഫ്റ്റ് കോഡുകളെക്കുറിച്ചും ജോലിക്കാര്‍ക്കുള്ള സ്‌പെയര്‍ കീ എവിടെയാണ് വയ്ക്കാറുള്ളതെന്നും രാഹുലിന് കൃത്യമായ അറിവുണ്ടായിരുന്നു.റൂഫ് ടോപ്പിലെ മുറിയിലിരുന്ന് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് രാഹുല്‍ ആദ്യം സമീപിച്ചത്. പണം ചോദിച്ചപ്പോള്‍ പെണ്‍കുട്ടി വിസമ്മതിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. മുറിയിലുണ്ടായിരുന്ന ലാമ്പ് കൊണ്ടും ഭാരമുള്ള മറ്റ് വസ്തുക്കള്‍ കൊണ്ടും പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു.
മൂക്കിന്റെ അസ്ഥി തകരുന്നത് വരെ ആ മര്‍ദ്ദനം തുടര്‍ന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം താന്‍ കൊടുംക്രൂരത മറച്ചുപിടിക്കാന്‍ അയാള്‍ കൊലപാതകത്തിലേക്ക് കടന്നു. ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ നടന്ന ഈ സംഭവം നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും ചോദ്യചിഹ്നമാക്കുകയാണ്.
https://www.facebook.com/Malayalivartha

























