വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍

വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ അമിത അളവില്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്നോ എന്ന് വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
വലിയ ശബ്ദമുള്ള വെടിക്കെട്ടുകള്‍ക്ക് പകരം വര്‍ണ്ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതി നടപ്പിലാക്കാനാണ് ചര്‍ച്ചകള്‍. ഇതിന്റെ ഭാഗമായി ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിലെ വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്. ദുരന്തത്തില്‍ ഇതുവരെ 10 പേരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും ഒരാളെ ഭാഗികമായും തിരിച്ചറിഞ്ഞിട്ടുണ്ട്. ആകെ 29 ശരീര അവശിഷ്ടങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ നാല് പേരുടെ കാര്യത്തില്‍ കൂടി ഇനിയും വ്യക്തത വരാനുണ്ട്.
സ്‌ഫോടനം നടന്ന സമയത്ത് 38 പേര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍ രേഖകള്‍ നശിച്ചതിനാല്‍ ആളുകളുടെ എണ്ണത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. പരിക്കേറ്റ നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
https://www.facebook.com/Malayalivartha






















