മുഖ്യമന്ത്രിക്കെതിരായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഇന്ന് അടിയന്തര എല്‍ഡിഎഫ് യോഗം

ഇന്ന് ഇടതുമുന്നണി അടിയന്തരയോഗം ചേരും. ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി പരാമര്‍ശമുണ്ടായ സാഹചര്യത്തിലാണ് അടിയന്തരയോഗം ചേരുന്നത്.
ഹൈക്കോടതി നേരിട്ട് പരാമര്‍ശിച്ചതിനാല്‍ ആ സ്ഥാനത്തിരിക്കാന്‍ മുഖ്യമന്ത്രി യോഗ്യനല്ലെന്ന് ഇടതുമുന്നണി നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് ഇടതുമുന്നണി തിരക്കിട്ട് യോഗം ചേരുന്നത്.
ബാര്‍ കോഴക്കേസില്‍ നിന്നും എക്‌സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ഒഴിവാക്കിയത് സാക്ഷിമൊഴികള്‍ അവഗണിച്ചാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ മുന്നണി സ്വീകരിക്കേണ്ട നിലപാടുകളുടെ കാര്യത്തിലും ഇന്ന് തീരുമാനമെടുക്കുമെന്നാണ് സൂചന. സോളാര്‍ കേസില്‍ പുതിയ സമരപരിപാടികളുടെ രൂപരേഖ തയ്യാറാക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിന്റെ നായകത്വത്തെകുറിച്ചുയര്‍ന്ന അഭിപ്രായങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. വിഎസ് നയിക്കണമെന്ന് ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ജനങ്ങളും പാര്‍ട്ടിയുമാണ് തീരുമാനമെടുക്കേണ്ടതെന്ന് വിഎസും വ്യക്തമാക്കി.
എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇക്കാര്യം തീരുമാനിക്കാമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നെങ്കിലും കാനത്തിന്റെ അഭിപ്രായത്തെക്കുറിച്ചും ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha