ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ്: ജോഷി കീഴടങ്ങിയതായി റിപ്പോര്‍ട്ട്

അന്വേഷണം വന്‍ സ്രാവുകളിലേക്ക് അടുക്കുന്നു. പ്രമുഖ കണ്ണികള്‍ അങ്കലാപ്പില്‍. പശുപാലന്‍ കേസ് നിര്‍ണായക വഴിത്തിരിവില്‍. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷി കീഴടങ്ങിയതായി റിപ്പോര്‍ട്ട്. കൊച്ചിയില്‍ അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഇന്നരെ രാത്രിയോടെ കീഴടങ്ങിയ ഇയാളെ ഉടന്‍ തിരുവനന്തപുരത്ത് എത്തിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് എത്തിച്ചത് ഇയാളാണെന്നും ഇയാള്‍ കീഴടങ്ങുന്നതോടെ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. രണ്ടുദിവസമായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
പെണ്‍വാണിഭ സംഘത്തിലെ ആറുപേരെ നേരത്തേ പോലിസ് പിടികൂടിയിരുന്നു. അടുത്ത ആറുപേരെ പിടിക്കുന്നതിനായി പോലിസ് നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ പോലിസിനെ വെട്ടിച്ച് മുബീന, വന്ദന എന്നിവര്‍ കാറില്‍ രക്ഷപ്പെട്ടിരുന്നു. ജോഷിയാണ് ഇവരുടെ വാഹനം ഓടിച്ചത, ഒപ്പം മകന്‍ ജോയ്‌സും ഉണ്ടായിരുന്നുവെന്ന് പോലിസ് സ്ഥിരീകരിച്ചിരുന്നു. പറവൂര്‍ പെണ്‍വാണിഭ കേസിലെ പ്രതികൂടിയായ ജോഷിയുടെ പേര് പോലീസിനോട് പറഞ്ഞത് അക്ബറായിരുന്നു.
കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. എറാണാകുളത്ത് ജോഷി ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇയാളെ തേടി പോലീസ് ആലുവ വരെ എത്തിയെങ്കിലൂം കണ്ടെത്താനായില്ല. പോലീസില്‍ നിന്നു തന്നെ ഇയാള്‍ക്ക് വിവരം കിട്ടുന്നതായും പോലീസ് സംശയിച്ചിരുന്നു. ജോഷിയുടെ ഫോണ്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് പിന്തുടരുകയായിരുന്നു. കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജില്‍ സ്ഥിരമായി ലൈക്ക് ചെയ്തവരെയും കമന്റ് ചെയ്തവരെ കുറിച്ചും പോലിസ് അന്വേഷിക്കുന്നുണ്ട്.
അതേ സമയം ജോഷിയില്‍ മാത്രം കേസ് ഒതുക്കാനുള്ള ശ്രമങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കാറിലുണ്ടായിരുന്ന പ്രമുഖ താരങ്ങളിലേക്കും ജോഷി വഴി എത്താനാകുമെന്നാണ് പോലീസ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























