എംഎല്‍എയെ രക്ഷിക്കാന്‍ ഐജി ശ്രീജിത്തിനെ ചുമതലയില്‍ നിന്ന് മാറ്റി, പരിശീലനത്തിനായി ഹൈദരാബാദിലേക്ക് അയച്ചു

കൊച്ചിയിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പിന്നില്‍ ഉന്നത ബന്ധങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് നിലവില്‍ നില്‍ക്കേ കേസന്വേഷണത്തില്‍ നിന്ന് ഐജി ശ്രീജിത്തിനെ സര്‍ക്കാര്‍ നീക്കി. ഉന്നത പരിശീലനത്തിനായി ശ്രീജിത്തിനെ ഞായറാഴ്ച ഹൈദരാബാദിലേക്കയച്ചു. മുന്‍കൂട്ടി തീരുമാനിച്ച ഔദ്യോഗികാവശ്യത്തിന് എന്ന പേരിലാണ് ഐജി ശ്രീജിത്തിനെ ഞായറാഴ്ച അടിയന്തരമായി ഹൈദരാബാദിലേക്ക് അയച്ചത്. മധ്യകേരളത്തിലെ ഒരുയുവ എംഎല്‍എയടക്കമുള്ളവര്‍ക്ക് പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ട് വന്നിരുന്നു. മാത്രമല്ല സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരിലേക്കും അന്വേഷണം നീങ്ങി. അന്വേഷണം സരിതാക്കേസുപോലെ സര്‍ക്കാരിന് തലവേദനയാണെന്ന് കണ്ടെപ്പോഴാണ് അന്വേഷണ ചുമതലയുള്ള ഐജി ശ്രീജിത്തിനെ സര്‍ക്കാര്‍ മാറ്റിയത്.
ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചുംബന സമരനായികാ നായകന്‍മനാരായ രാദുല്‍ പശുപാലനെയും ഭാര്യ രശ്മി ആര്‍ നായരും അടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ സര്‍ക്കാര്‍ നീക്കിയതോടെ \'ഓപ്പറേഷന്‍ ബിഗ് ഡാഡി\' പദ്ധതിക്ക് വിരാമമായി. അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് ശ്രീജിത്തിനെ നീക്കിയത്. കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി പിടിയിലായവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
അപേക്ഷ പരിഗണിച്ച്, ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇവരെ തിങ്കളാഴ്ച ഹാജരാക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജയില്‍ അധികൃതര്‍ക്ക് ഉത്തരവുംനല്‍കിയിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ശ്രീജിത്തിനെ തിടുക്കത്തില്‍ ഹൈദരാബാദിലേക്ക് അയച്ചത്. പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ഇതോടെ കേസ് അട്ടിമറിക്കുന്നതില്‍ സര്‍ക്കാരിന് പ്രത്യേക താല്‍പ്പര്യമുെണ്ടന്ന് തെളിഞ്ഞു. രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി എസ് നായര്‍ എന്നിവര്‍ ഉള്‍പ്പെടെ 11 പേരെയാണ് ഏതാനും ദിവസംമുമ്പ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ പിടികൂടിയത്.
പിടിയിലായവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉന്നതര്‍ക്ക് എത്തിച്ച് പണം സമ്പാദിക്കുകയും ബ്ലാക്ക്‌മെയിലിങ് നടത്തുകയും ചെയ്തതിന്റെയും എല്ലാ തെളിവും ലഭിച്ചെന്ന് ആദ്യദിവസം പൊലീസ് അവകാശപ്പെട്ടിരുന്നു.പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ ഭരണപക്ഷ എംഎല്‍എയുടെ വിവരങ്ങളു െന്നും തുടക്കത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇതും ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നിഷേധിക്കുകയാണ്. കംപ്യൂട്ടറുകളും, മറ്റും സിഡാക്കില്‍ നല്‍കിയശേഷം ഒരുവര്‍ഷമെങ്കിലും കഴിഞ്ഞാലേ ഫലം അറിയാന്‍ കഴിയൂവെന്നും പൊലീസ് പറയുന്നു.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആന്റിപൈറസി സെല്‍ എസ്പി പ്രതീഷ്, സൈബര്‍സെല്‍ സിഐ വിജയന്‍ എന്നിവരും പതിനഞ്ചോളം പൊലീസുകാരും ചേര്‍ന്നാണ് പെണ്‍വാണിഭക്കാരെ കുടുക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























