റോഡ് പണി പൂര്‍ത്തീകരിക്കാതെ പൊതുമരാമത്ത് അധികൃതര്‍; ബൈക്ക് മറിഞ്ഞ് അപകടത്തിൽ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

അടൂരിൽ ബൈക്ക് മറിഞ്ഞ് അപകടം. പണി പൂര്‍ത്തീകരിക്കാതെ പൊതുമരാമത്ത് അധികൃതര്‍ തുറന്നിട്ട ഭാഗത്ത് വെച്ചാണ് രണ്ടുപേര്‍ അപകടത്തില്‍പെട്ടത്. അപകടത്തെ തുടർന്ന് ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.
സംഭവത്തിൽ ഏഴംകുളം തേപ്പുപാറ മാമൂട്ടില്‍ പി. ബിജു, തേപ്പുപാറ കക്കാട്ടില്‍ സാബു തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.15നായിരുന്നു അപകടം നടന്നത്. കായംകുളം – പത്തനാപുരം സംസ്ഥാന പാതയില്‍ ആണ് അപകടം. തുടർന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാൽ ഇവര്‍ സഞ്ചരിച്ച ബൈക്ക് ടാര്‍ ഇളക്കിയിട്ടിരിക്കുന്ന റോഡരികിലേക്ക് കയറിയപ്പോള്‍ തെന്നിയതാണ് അപകട കാരണമെന്ന് പറയുന്നു. മാത്രമല്ല അടുത്തയിടെ ഒരു സൈക്കിള്‍ യാത്രക്കാരനും സമാനമായ അപകടത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha


























