കരാറിന് വിരുദ്ധമായ ഫ്‌ലാറ്റ് നിര്‍മ്മാണം വ്യാപകമാകുന്നു, ഉപഭോക്കള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

കരാറില്‍ കാണിക്കുന്നതിലും കുറഞ്ഞ വിസ്തീര്‍ണ്ണത്തില്‍ ഫ്‌ലാറ്റ് കള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമാകുന്നു. ഇന്നലെ തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയായ എം ആര്‍ സുകുമാരന്‍ പിള്ളക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ത്തരവിട്ടിരുന്നു. കരാറിരു വിരുഥദ്ധമായി വിസ്തീര്‍ണ്ണം കുറവുള്ള ഫ്‌ലാറ്റ് നല്‍കിയതിനും അമിത ലാഭത്തിന് അത് മറിച്ച് വില്‍ക്കാന്‍ ശ്രമിച്ചതിനുമാണ് സ്താപനം ഉടമ ശോഭ അജിത്ത്, ഭര്‍ത്താവും കംബനി ജനറല്‍ മാനേജരും ആയ അജിത്ത് കുമാര്‍ അന്നിവര്‍ക്കെതിരെ സംസ്ഥാന കമ്മീഷന്‍ ഉത്തരവിട്ടത്.കവടിയാറിലെ സ്ഥാപനം ഗൗരീശപട്ടണത്തു നിര്‍മ്മിച്ച കെട്ടിടത്തിലെ 1499 ചതുരസ്ര അടി കരാര്‍ എഴുതി പരാതിക്കാരന്‍ വാങ്ങിയിരുന്നു. പിന്നീടാണ് ഇത് മറ്റോരാള്‍ക്ക് വില്‍പ്പന കരാര്‍ എഴുതിയതാണെന്ന് അറിയുന്നത്. ഇതെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കോടതി നിയോഗിച്ച എന്‍ജിയര്‍ കമ്മീഷന്‍ കെട്ടിടം അളന്ന് നോക്കുകയും 1499 ചതുരസ്ര അടിക്കു പകരം 999 അടി മാത്രമെ ഉള്ളു എന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് പി ക്യു ബക്കത്തലി,അംഗം വി വി ജോസ് എന്നിവരടങ്ങിയ ബ കുറവ് വന്ന കെട്ടിടത്തിന്റെ വിലയായി 15..51 ലക്ഷം രൂപയും, പുറമെ നഷ്ട് പരിഹാരമായി 10 ലക്ഷം രൂപയും കോടതി ചിലവിനായി 10000 രൂപയും വിധിച്ചു. പണം നല്‍കാത്തിടത്തോളം കാലം 12% പലിശയായി നല്‍കണം.നിര്‍മ്മാണത്തിന് മുന്‍പ് പറയുന്ന കണക്കുകള്‍ പാലിക്കാതെയാണ് മിക്ക നിര്‍മ്മാതാക്കളും ഫ്‌ലാറ്റ്‌കള്‍ നിര്‍മ്മിച്ച് നല്‍ക്കുന്നത്. ആരും അത് അളന്ന് നോക്കാന്‍ മെനക്കെടാറില്ലത്തതാണ് ഇത്തരം കൃതൃമങ്ങള്‍ക്ക് വളമാകുന്നത്. ത്രീഡി പ്ലാനുകള്‍ കാണിച്ചും, മറ്റ് ഓഫറുകള്‍ നല്‍കിയും നിര്‍മ്മാതാക്കള്‍ ഫ്‌ലാറ്റ് വാങ്ങാനെത്തുന്നവരെ പാട്ടിലാക്കാറുണ്ട്. ഇങ്ങനെ വിസ്തീര്‍ണ്ണം കുറയ്ക്കുന്നതിലൂടെ വന്‍ തുക ഇവര്‍ സ്വന്തമാക്കുന്നു. എന്നാല്‍ അടുത്തിടെ ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നതോടെ കൂടുതല്‍ പേര്‍ പരാതികളുമായി ഉപോഭക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുന്നുണ്ട്. കൂടാതെ വിവിധ ഫ്‌ലാറ്റ് അസോസിയേഷനുകളും ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ രംഗത്തെയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha