ആറ്റിങ്ങലില്‍ മരിച്ച വനിതാ പൈലറ്റിന്റെ ഫോട്ടോ തെറ്റിച്ച് നല്‍കി പത്രങ്ങള്‍ വെട്ടിലായി

ഞാന്‍ മരിച്ചിട്ടില്ല ജീവനോടെയുണ്ട്. ദയവായി കൊല്ലരുത്. മലയാളി പൈലറ്റ് താന്‍ അല്ലെന്ന് സുമിത വിജയന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണ്. താന്‍ ജീവിച്ചിരിപ്പുണ്ട്. പൂര്‍ണ ആരോഗ്യത്തോടെ. സുമിത ഫേസ് ബുക്കില്‍ കുറിച്ചു. ജമ്മു കാശ്മീരിലെ കത്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി വനിതാ പൈലറ്റ് അടക്കം ഏഴു പേര്‍ മരിച്ച വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ അടക്കം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അപകടത്തില്‍ മരിച്ച മലയാളി പൈലറ്റ് സുമിത വിജയന്റെ ചിത്രം മാറിപ്പോയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.
ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റ് ബാച്ച് അംഗവും ആദ്യ മലയാളി വനിതാ ഹെലികോപ്‌ററര്‍ പൈലറ്റുമായ സുമിത വിജയന്‍(41) ആണു മരിച്ചത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ തേവരുനട ക്ഷേത്രത്തിനു സമീപം പഴയവീട്ടില്‍ പരേതനായ വിജയന്റെയും രോഹിണിയുടെയും മകളായ സുമിത ഹൈദരാബാദിലാണു സ്ഥിര താമസം. വ്യോമസേനയില്‍ നിന്നു വിരമിച്ച സുമിത ഏട്ടു വര്‍ഷമായി ഹിമാലയന്‍ ഹെലി സര്‍വീസില്‍ ജോലി ചെയ്യുകയാണ്. ഡല്‍ഹിയില്‍ അവധിയില്‍ കഴിയവേ, വൈഷ്‌ണോദേവി ക്ഷോത്രത്തിലെ തീര്‍ത്ഥാടകരുടെ തിരക്കുകാരണം ആവശ്യത്തിനു പൈലറ്റുമാരില്ലാത്തതിനാല്‍ അവധി ഉപേക്ഷി്ച്ച് ജോലിക്കെത്തിയതായിരുന്നു സുമിത. എന്നാല്‍ മലയാളി വാര്‍ത്ത ആദ്യം മുതല്‍ നല്‍കിയ വാര്‍ത്തയും ചിത്രങ്ങളും ക്രിത്യമായിരുന്നു. ദുബായില്‍ താമസിക്കുന്ന എയര്‍ലൈന്‍സ് ജീവനക്കാരിയായ തൃശ്ശൂര്‍ സ്വദേശിനി സുമിത വിജയന്റെ ചിത്രമാണ് മാധ്യമങ്ങള്‍ തെറ്റായി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha