പമ്പാനദിയില്‍ തീര്‍ത്ഥാടകന്‍ മുങ്ങിമരിച്ചു. മണ്ഡലകാലം ആരംഭിച്ചിട്ടും ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നതില്‍ അനാസ്ത

പമ്പാനദിയില്‍ തീര്‍ത്ഥാടകന്‍ മുങ്ങിമരിച്ചു. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുംവഴി വടശേരിക്കര കടവിലാണ് കൊല്ലം കടക്കല്‍ സ്വദേശി സനല്‍കുമാര്‍ മുങ്ങിമരിച്ചത്.നദിയുടെ ആഴം കൂടിയ ഈ ഭാഹഗത്താണ് തീര്‍ത്ഥാടകര്‍ നിരന്തരമായി അപകടത്തില്‍പ്പെടാറുളളത്. എന്നാല്‍ മണ്ഡലകാലം ആരംഭിച്ച ശേഷവും ലൈഫ് ഗാര്‍ഡുകളെ ഉള്‍പ്പെടെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല ഇതാണ് ഒരു തീര്‍ത്ഥാടകന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ഒഴുക്കില്‍പ്പെട്ടതറിഞ്ഞ് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തെരച്ചില്‍ ആരംഭിച്ചത്.ഈ തെരച്ചിലിലാണ് തീര്‍ത്ഥാടകന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ച്ചത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha