ക്വാറി വിഷയത്തില് നിയമസഭ പാസാക്കിയ അഞ്ച് നിയമങ്ങളും മറികടന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം,പട്ടയഭൂമി മുഴുവനായും ക്വാറി മാഫിയയുടെ കൈകളിലേക്ക്

പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ക്ക് അനുമതി നല്‍കാനായി നിയമോപദേശം നല്‍കിയ അഡ്വക്കറ്റ് ജനറല്‍ മറികടന്നത് കൃഷി ഭൂമിയുടെ ദുരുപയോഗം വിലക്കി നിയമസഭ പാസാക്കിയ അഞ്ച് നിയമങ്ങള്‍. കേരള ഭൂസംരക്ഷണനിയമം(1957) ചട്ടങ്ങള്‍ (1958), ഭൂമി പതിവ് നിയമം(1960) ചട്ടങ്ങള്‍ (1964), കൃഷിയോഗ്യമായ വനഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങള്‍ (1970), സ്വകാര്യ വനങ്ങള്‍ നിക്ഷിപ്തമാക്കലും പതിച്ച് നല്‍കലും (1971), ഭൂമി പതിച്ചു നല്‍കല്‍ (01-01-1977 നുമുമ്പ് വനഭൂമിയില്‍ നടത്തിയ കുടിയേറ്റം ക്രമപ്പെടുത്തല്‍), പ്രത്യേക ചട്ടങ്ങള്‍ (1993) എന്നിവ എക്‌സിക്യൂട്ടിവ് ഉത്തരവിലൂടെ കൂട്ടത്തോടെ മറികടക്കാനാണ് എ.ജി നിയമോപദേശം നല്‍കിയത്. നിയമസഭ പാസാക്കിയ നിയമവും ചട്ടങ്ങളും ഭേദഗതി ചെയ്യണമെങ്കില്‍ നിയമസഭാ സമ്മേളനം വിളിക്കണമെന്നിരിക്കെയാണ് തെറ്റായ ഈ നടപടി. തെന്റ റിപ്പോര്‍ട്ടിെന്റ പകുതിയലധികം പേജുകളും നിലവിലെ നിയമത്തിലും ചട്ടത്തിലുമുള്ള ഖനനത്തിന് തടസ്സമാകുന്ന ഭാഗങ്ങള്‍ ഉദ്ധരിച്ച ശേഷമാണ് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയത്. 1964 ലെ ഭൂപതിവ് ചട്ടത്തില്‍ ഭൂമി പതിച്ചുനല്‍കാനുള്ള വ്യവസ്ഥയുണ്ട്. പതിച്ചുകിട്ടിയ വ്യക്തി പട്ടയം ലഭിച്ചശേഷം ഒരു വര്‍ഷത്തിനുള്ളില്‍ അവിടെത്തന്നെ കൃഷി ചെയ്യുകയോ. താമസിക്കുകയോ വേണം.
പട്ടയം ലഭിച്ചവര്‍ വ്യവസ്ഥഥകള്‍ ലംഘിച്ചാല്‍ പതിവ് റദ്ദാക്കപ്പെടും. ഭൂമി പതിച്ചുനല്‍കിയതില്‍ കൃത്രമമോ നടപടികളില്‍ ക്രമക്കേടുകളോ കണ്ടെത്തിയാലും റദ്ദാക്കാം എന്ന ഈ വ്യവസ്ഥകള്‍ അനുസരിച്ച് ഒരിക്കലും പട്ടയഭൂമിയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കാനാവില്ല. എന്നത് പകല്‍ പോലെ വ്യക്തമാകുന്ന സാഹചര്യത്തിലാണ് ജനറലിന്റെ ഈ നകപടി.സ്വകാര്യ വനങ്ങള്‍ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) നിയമം അനുസരിച്ച് കൃഷി പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷക സമൂഹത്തിനാണ് സ്വകാര്യവനമോ സ്വകാര്യവനത്തിലുള്‍പ്പെട്ട സ്ഥഥലമോ പതിച്ചുനല്‍കുന്നത്. കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും കൃഷി ഉപജീവനമായി സ്വീകരിക്കാന്‍ തയാറുള്ള പട്ടികജാതി-വര്‍ഗത്തില്‍ പെട്ടവര്‍ക്കുമാണ് നല്‍കുന്നത്.
ഇങ്ങനെ പാട്ടം നല്‍കിയ ഭൂമിയിലും ഖനനം നടത്തണമെങ്കില്‍ ചട്ടം മാറ്റണം. ഈ നിയമത്തിലും മൂന്നാം ചട്ടപ്രകാരം ക്വാറി നടത്തുന്നത് അനുവദനീയമല്ല. 1993ലെ ചട്ടമനുസരിച്ചാണ് ഇടുക്കിഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ വനഭൂമി പതിച്ചുനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇവിടെ ഉപാധിരഹിത പട്ടയം വിതരണം ചെയ്യാമെന്ന് സര്‍ക്കാര്‍ ഉത്തര് നല്‍കിയിട്ടുണ്ട്. എ.ജി നല്‍കിയ നിയമോപദേശത്തിലൂടെ ഈ പട്ടയഭൂമി മുഴുവനായും ക്വാറി മാഫിയയുടെ കൈകളിലേക്ക് എത്തിച്ചേരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha