സാധാരണക്കാര്‍ രക്ഷപ്പെട്ടു, ഉത്തരവുകളും കത്തിടപാടുകളും ഇനി മലയാളത്തിലെന്ന് സര്‍ക്കുലര്‍

സാധാരണക്കാര്‍ക്കാര്‍ക്കു കൂടി മനസ്സിലാകുന്ന തരത്തില്‍ സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും ഇനി മലയാളത്തില്‍ മതിയെന്ന് ഉന്നതതലത്തില്‍ തീരുമാനമായി. സെക്രട്ടേറിയറ്റ്, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖലാ അര്‍ദ്ധസര്‍ക്കാര്‍ സ്വയംഭരണ/സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റു കത്തിടപാടുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതലയോഗം തീരുമാനിച്ചു.
എല്ലാ വകുപ്പ് തലവന്മാരും ഇതര സ്ഥാപനമേധാവികളും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധചെലുത്തേണ്ടതും ബന്ധപ്പെട്ട എല്ലാവര്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കേണ്ടതുമാണ്. വീഴ്ച വരുത്തുന്നത് ഗൗരവത്തോടെ കാണുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha