ക്യാമ്പസില്‍ വാഹനാപകടം ആവര്‍ത്തിക്കുന്നു, സ്താംകോട്ട കോളേജില്‍ പെണ്‍കുട്ടിയെ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറുപ്പിച്ചു

ശാസ്താംകോട്ട ഡി.ബി കോളേജ് ക്യാമ്പസിനകത്ത് ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. വിദ്യാര്‍ത്ഥിനിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില ഗരുതതരമാണ്. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി സൈനയ്ക്കാണ് പരിക്കേറ്റത്. അമിത വേഗതയില്‍ ബൈക്ക് ഓട്ടിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോളേജ് വിട്ട് സൈന വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
സംസ്ഥാനത്തെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കേണ്ടെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. അതുകൊണ്ട് തന്നെ ഡിബി കോളേജിലെ സംഭവം പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടും. തിരുവനന്തപുരം എഞ്ചിനിയിറംഗ് കോളേജിലെ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പെണ്‍കുട്ടി മരിച്ചിരുന്നു. ഈ സംഭവത്തില്‍ പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതി ക്യാമ്പസില്‍ വാഹനങ്ങള്‍ നിരോധിച്ചത്.
എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥികളുടേത് അടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സംവിധാനമൊരുക്കണം. എല്ലാ കോളേജുകളിലും ഇത് കര്‍ശനമായി നടപ്പാക്കണം. ഇരുചക്രവാഹനങ്ങള്‍ സൈലന്‍സര്‍ മാറ്റിയും മറ്റും ശബ്ദമലിനീകരണമുണ്ടാക്കുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍ മാത്രമേ ക്യാമ്പസുകളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളു. കലാലയങ്ങളില്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം ആഘോഷങ്ങള്‍ വേണ്ടെന്നും കോടതി പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha