പേട്ടയില്‍ ടിപ്പറിടിച്ച് പതിനൊന്നു വയസുകാരന്‍ മരണമടഞ്ഞു; അമ്മ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; ഡ്രൈവര്‍ ഇറങ്ങിയോടി; ടിപ്പര്‍ മാറ്റാന്‍ ശ്രമിച്ചത് ബഹളമായി

പേട്ടയില്‍ ടിപ്പര്‍ ലോറിയിടിച്ച് മാര്‍ട്ടിന്‍ (11) മരണമടഞ്ഞു. മൃതദേഹം ജനറല്‍ ആശുപത്രിയിലാണ്. അമ്മ ബീന (36), വലിയ വിളാകത്ത് വീട്, ഇരിഞ്ചല്‍, കടുവാക്കുഴി, ആര്യനാട് പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പുറമേയുള്ള പരിക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സി.ടി. സ്‌കാന്‍ ഉള്‍പ്പെടെയുള്ള ടെസ്റ്റുകളുടെ റിപ്പോര്‍ട്ട് ആയി വരുന്നതേയുള്ളൂ.
ആനയറയിലെ ബന്ധുവീട്ടില്‍ സ്‌കൂട്ടറില്‍ പോയ് മടങ്ങവേ പേട്ടയില്‍ വച്ചാണ് അപകടം സംഭവിച്ചത്. മകന്‍ മാര്‍ട്ടിന്‍ പുറകുവശത്തായിരുന്നു ഇരുന്നത്. ഇടിയുടെ ശക്തയില്‍ ഇരുവരും രണ്ടുവശത്ത് മറിഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും അതിനു മുമ്പേ മാര്‍ട്ടിന്റെ മരണം സംഭവിച്ചിരുന്നു.
ഇതിനിടെ പോബ്‌സ് ഗ്രൂപ്പിന്റെ ടിപ്പര്‍ മാറ്റാന്‍ പോലീസ് ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നീണ്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha