ഒരുതരി സ്വര്‍ണമില്ല.. രവി പിള്ളയുടെ മകള്‍ മംഗല്യപന്തലില്‍ എത്തിയത് സ്വര്ണ മില്ലാതെ; കോടികളുടെ വജ്രാഭരണങ്ങള്‍ ധരിച്ചെത്തിയ വധുവിന്റെ ചിത്രം വൈറലാവുന്നു

ഇപ്പോള്‍ വധുവിനെക്കുറിച്ചാണ് എങ്ങും ചര്‍ച്ച. 55 കോടിയോളം രൂപ മുടക്കിയാണ് പ്രവാസി വ്യവസായി രവി പിള്ള മകള്‍ ഡോ. ആരതിയുടെ വിവാഹം ആഘോഷമാക്കിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആര്‍ഭാഢം ഒരുക്കിയ ഈ വിവാഹത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഇല്ലേ ഇല്ല. രവി പിള്ളയുടെ മകളുടെ വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുമ്പോഴാണ് ഇങ്ങനെയൊരു ട്രെന്റ് മാറ്റത്തെ കുറിച്ചും ചര്‍ച്ചയാകുന്നത്.
മലയാളികളുടെ മനസിലെ വിവാഹ ആഡംബരം എന്നാല്‍ അത് വധുവിന്റെ ആഭരണങ്ങളെ ചുറ്റിപ്പറ്റിയിയിരുന്നു. എന്നാല്‍ വിവാഹ കമ്പോളത്തില്‍ ഈ ട്രെന്റ് മാറുന്നു എന്നതാണ് രവി പിള്ളയുടെ മകളുടെ വിവാഹത്തില്‍ നിന്നും വ്യക്തമാകുന്നത്. ഒരു തരി പൊന്നു ധരിക്കാതെയായിരുന്നു വധു വിവാഹ വേദിയില്‍ എത്തിയത്. എന്നാല്‍, കോടാനുകോടി വില മതിക്കുന്ന വജ്രാഭരണങ്ങളാണ് സ്വര്‍ണ്ണാഭരങ്ങള്‍ക്ക് പകരം ഇടം പിടിച്ചത്.
രത്‌നങ്ങളും മരതകങ്ങളുമൊക്കെ പതിച്ചവയായിരുന്നു ആഭരണങ്ങള്‍. വധുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയ്ക്ക് ഇടയാക്കി. അതിസമ്പന്നരുടെ മക്കള്‍ വിവാഹം കഴിക്കുമ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പടിക്കു പുറത്താകുന്നു എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. സ്വര്‍ണ്ണാഭരണം ആഡംബരമാകുന്ന കാലം കഴിഞ്ഞെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. മുമ്പ് കേരളത്തിലെ ഏറ്റവും പ്രമുഖനായ സ്വര്‍ണ്ണാഭരണ വ്യാപാരി ജോയ് ആലുക്കാസിന്റെ മകളുടെ വിവാഹം നടന്നപ്പോഴും സ്വര്‍ണ്ണാഭരണങ്ങള്‍ പടിക്ക് പുറത്തായിരുന്നു. പകരം വജ്രാഭരണം തന്നെയാണ് ഇടം പിടിച്ചതും.
സ്വര്‍ണ്ണത്തേക്കാള്‍ പതിന്മടങ്ങ് വിലവരുന്ന വജ്രാഭരണങ്ങളാണ് എന്നത് തന്നെയാണ് ഇതിനെ ആഡംബരമാക്കുന്നത്. മിക്ക ജുവല്ലറികളും വജ്രാഭരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും തുടങ്ങിയിട്ടുണ്ട്. അതേസമയം രവി പിള്ളയുടെ മകളുടെ വിവാഹ വാര്‍ത്തയും ചിത്രങ്ങളും കൂടുതല്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും കൊഴുക്കുകയാണ്. ബാഹുബലി സിനിമയെ വെല്ലുന്ന തരത്തിലുള്ള സെറ്റായിരുന്നു വിവാഹത്തിനായി ഒരുക്കിയിരുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മനടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിവഹ ചടങ്ങില്‍ പങ്കെടുത്തു. 42 രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായിക പ്രമുഖരും ഗള്‍ഫ് രാജ്യങ്ങളിലെ രാജകുംടുംബാംങ്ങളും അടക്കം വിവാഹ ചടങ്ങിനെത്തിയിരുന്നു.
23 കോടി രൂപ മുടക്കി കൊട്ടാരങ്ങളുടെ അകത്തളത്തിന് സമാനമായാണ് സെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊല്ലത്ത് ആശ്രാമം മൈതാനത്താണ് നാല് ലക്ഷം ചതുരശ്ര അടിയിലുള്ള സെറ്റ് ഒരുക്കിയത്. പ്രധാന മണ്ഡപത്തിന് പുറമെ ഒന്നര ലക്ഷത്തോളം ചതുരശ്ര അടി വലുപ്പമുള്ള രണ്ട് കൂടാരങ്ങളും ഒരുക്കിയിരുന്നു. കലാ സംവിധായകന്‍ സാബു സിറിള്‍ ആണ് നേതൃത്വം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















