നൗഷാദ് നാടിന്റെ നന്മ... നൗഷാദിന്റെ കുടുംബത്തിന് സഹായ ഹസ്തം; ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം നല്‍കും

അന്യദേശ തൊഴിലാളികളും മനുഷ്യരാണെന്ന് കണ്ട് രക്ഷിക്കാനിറങ്ങി മരണക്കയത്തില്‍ വീണ ഓട്ടോ ഡ്രൈവര്‍ നൗഷാദിന് നാടിന്റെ പ്രണാമം.
നൗഷാദിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നൗഷാദിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും ഭാര്യക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാവിലെ 12 മണിയോടെ നൗഷാദിന്റെ തടമ്പാട്ടു താഴത്തെ വീട്ടിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. നാടിന് അഭിമാനമായി മാറിയ ഒരാളുടെ കുടുംബത്തെ സര്‍ക്കാര്‍ കൈവെടിയില്ല. നിരുല്‍സാഹപ്പെടുത്തിയിട്ടും അത് അവഗണിച്ച് ഇറങ്ങിച്ചെന്ന് മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തുന്നതിനിടെ ഉണ്ടായ അപകടമാണ്. മറ്റുള്ളവരെ രക്ഷിക്കുന്നവരുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ട്.
നൗഷാദിന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സ്വന്തം ജീവന്‍ പണയം വെച്ച് മുന്‍പരിചയമില്ലാത്ത തൊഴിലാളികളെ രക്ഷിക്കാന്‍ മുന്നോട്ട് വന്ന നൗഷാദിന്റെ ധീരതയും അര്‍പ്പണമനോഭാവവും അംഗീകരിക്കണം. അതോടൊപ്പം സുരക്ഷാ ക്രമീകരണത്തില്‍ വന്ന വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യമായ എല്ലാ സഹായവും തൊഴിലാളികളുടെ കുടുംബത്തിന് നല്‍കുമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha