ഭക്ഷണ വില നിയന്ത്രണം: ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം

ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കാനുള്ള ബില്ലിനെതിരെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ്്‌സ് അസോസിയേഷന്‍ . ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്നതാണ് ബില്‍ എന്നാണ് സംഘടനയുടെ വാദം.
ബില്‍ നടപ്പാക്കുന്നതിനെതിരെ ഹോട്ടലുകളും റസ്റ്റാറന്റുകളും അടച്ചിട്ട് പ്രതിഷേധിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങും.
ഹോട്ടലുകളെ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകളായി തിരിച്ച് അതിനു അനുസരിച്ച് ഭക്ഷണവില ഏകീകരിക്കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്.
ഭക്ഷ്യസാധനങ്ങളുടെ വില തോന്നിയതു പോലെ വര്‍ദ്ധിപ്പിക്കാനും സാധിക്കില്ല. വില വര്‍ദ്ധിപ്പിക്കാനുള്ള അധികാരം സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിക്കായിരിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. വിപണിയില്‍ വിലക്കയറ്റമുണ്ടാകുമ്പോള്‍ വിലകൂട്ടാനും ആവശ്യമെങ്കില്‍ വില കുറയ്ക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്.
സര്‍ക്കാരിന്റെ ഈ നീക്കമാണ് ഹോട്ടല്‍ ഉടമകളെ ചൊടിപ്പിച്ചിരിക്കുന്നത്. സ്റ്റാര്‍ ഹോട്ടലുകളെ സമിതിയുടെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയത് ഇരട്ടത്താപ്പാണെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ്‌സ് അസോസിയേഷന്‍ ജോസ് മോന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha