സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ആധുനിക ജിംനേഷ്യം

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി ആധുനിക ജിംനേഷ്യം സ്ഥാപിച്ചു. ജയില്‍മോചിതരായി പുറത്തുപോകുന്നവര്‍ക്ക് കായിക പരിശീലകരായി പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ആധുനിക ജിമ്മുകളില്‍ പരിശീലകരായി ജോലി ലഭിക്കുന്നതിന് യോഗ്യരാക്കുകയാണ് ലക്ഷ്യം. അഞ്ചുലക്ഷം രൂപ ചെലവിട്ടാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്.
ഒരേസമയം 20 പേര്‍ക്ക് പരിശീലനം നടത്താന്‍ കഴിയും. പുറമെനിന്നുള്ള പരിശീലകനെ നിയമിച്ചിട്ടുണ്ട്. മള്‍ട്ടി ജിമ്മിന്റെ ഉദ്ഘാടനം ജയില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നിര്‍വഹിച്ചു. ജയില്‍ ഡി.ഐ.ജി. ബി.പ്രദീപ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ.ജി. സുരേഷ്, ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























