സംസ്ഥാനത്തെ ക്ഷേത്ര പരിസരങ്ങളില്‍ ലോട്ടറി വില്പനയും ഭിക്ഷാടനവും ഹൈക്കോടതി നിരോധിച്ചു

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ പരിസരങ്ങളില്‍ ലോട്ടറി വില്‍പ്പനയും ഭിക്ഷാടനവും ഹൈക്കോടതി നിരോധിച്ചു. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ക്ഷേത്രപരിസരമായി തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലാണു നിരോധനം ബാധകമാകുക.
സംഘടിത ഭിക്ഷാടനം ക്ഷേത്രങ്ങളുടെ പവിത്രതയെ ബാധിക്കുമെന്നും ഇതു സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും കോടതി വിലയിരുത്തി. നിരോധനം ശബരിമലയടക്കമുള്ള ക്ഷേത്രങ്ങള്‍ക്കു ബാധകമാണെങ്കിലും ഭിക്ഷാടനം ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി കണക്കാക്കുന്ന ക്ഷേത്രങ്ങള്‍ക്കു ബാധകമല്ലെന്നു കോടതി വ്യക്തമാക്കി. ഓച്ചിറ ക്ഷേത്രത്തിലും മറ്റും ഭിക്ഷാടനം അനുഷ്ഠാനമാണെന്നു ചൂണ്ടിക്കാട്ടിയാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ക്ഷേത്രപരിസരങ്ങളില്‍ ഭിക്ഷാടനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍, ആര്‍.ഡി.ഒമാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. നിരനിരയായി നിന്നു ഭക്തരില്‍നിന്നു ഭിക്ഷ തേടുന്നതു നിയമവിരുദ്ധമാണെന്നു കോടതി വിലയിരുത്തി. എറണാകുളം ശിവക്ഷേത്രത്തില്‍ ഭിക്ഷാടനം നിരോധിച്ചതു ജില്ലാ കലക്ടര്‍ കര്‍ശനമായി നടപ്പാക്കിയ മാതൃക മറ്റു ക്ഷേത്രങ്ങളിലും സ്വീകരിക്കാവുന്നതാണെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha