Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

പിണറായിയുടെ കഴുത്തില്‍ ചുറ്റി കെ ഫോൺ കെണി! CPMനെ നമ്പിനാൻ! സർക്കാർ കുത്തുപാളയെടുത്തു... ഈ ചതി അറിയാതെ പോകരുത്!

24 JANUARY 2023 10:16 PM IST
മലയാളി വാര്‍ത്ത

എല്ലാവർക്കും ഇൻറർനെറ്റ് കണക്ഷനെന്ന് കൊട്ടിഘോഷിച്ച് സർക്കാർ പ്രഖ്യാപിച്ച അഭിമാന പദ്ധതിയാണ് കെ ഫോൺ. എന്നാലിപ്പോൾ സംസ്‌ഥാന സർക്കാർ വിഭാവന ചെയ്‌ത കെ-ഫോൺ പദ്ധതി പുലിവാൽ പിടിക്കുന്നു. പദ്ധതി ലാഭകരമാകുമൊ എന്ന സംശയം വേട്ടയാടുന്നു. വിപണിയിൽ സജീവമായ സ്വകാര്യ കമ്പനികളെ മറികടന്ന്‌ എങ്ങനെ ഉപഭോക്‌താക്കളെ കണ്ടെത്താൻ കഴിയുമെന്നതാണ്‌ മറ്റൊരു പ്രസക്തമായ ചോദ്യം.

ലാഭകരമായി പദ്ധതി നടപ്പാക്കുന്നതിനെപ്പറ്റി പരിശോധിക്കാൻ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചു. കേബിൾ ഇടീൽ പൂർത്തീകരിച്ചെങ്കിലും പദ്ധതി സാക്ഷാത്‌കാരം ഇനിയും വൈകുമെന്ന കാര്യം ഉറപ്പായി. ഈ വർഷം ജൂണിൽ വീടുകൾക്ക്‌ കണക്ഷൻ നൽകുമെന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്‌. 8 മാസം പിന്നിടുമ്പോഴും പ്രാരംഭ നടപടികൾ പോലും ആയിട്ടില്ല.

അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​നാ​യ 5ജി ​ഈ വ​ർ​ഷം സം​സ്ഥാ​ന വ്യാ​പ​ക​മാ​കു​ന്ന നി​ല എ​ത്തി​യി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ കെ ​ഫോ​ൺ പ​ദ്ധ​തി മു​ട​ന്തി​ത്ത​ന്നെ. സാ​ര്‍വ​ത്രി​ക​വും സൗ​ജ​ന്യ​വു​മാ​യ ഇ​ന്‍റ​ര്‍നെ​റ്റ് സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ൽ എ​ന്ന വാ​ഗ്ദാ​ന​വു​മാ​യി 2017ൽ ​തു​ട​ങ്ങി​യ കെ ​ഫോ​ൺ ഇ​തു​വ​രെ വീ​ടു​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ല. 5ജി ​വ​രു​ന്ന​തോ​ടെ കെ ​ഫോ​ൺ അ​പ്ര​സ​ക്​​ത​മാ​കു​മെ​ന്ന അ​ഭി​പ്രാ​യ​വും ഉ​യ​രു​ന്നുണ്ട്.

അതിനിടയിലാണ് വീണ്ടും അധിക ബാധ്യതയായി ഈ കെ പദ്ധതിയും മാറും എന്ന സൂചന ലഭിക്കുന്നത്. സംസ്‌ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ ഫോണ്‍ പദ്ധതി പ്രകാരം ദാരിദ്ര്യ രേഖയ്‌ക്ക്‌ താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യ ഇന്റർനെറ്റ്‌ സേവനം ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മാസം 124 രൂപയ്ക്ക് ഒരു വീട്ടിൽ ഒരു വർഷത്തേക്കു കണക്‌ഷൻ കൊടുക്കാൻ വർഷം 2.08 കോടി രൂപയാണു സേവനദാതാവിനു സർക്കാർ നൽകേണ്ടത്.

20 ലക്ഷം ബി.പി.എല്‍. കുടുംബങ്ങള്‍ക്കു സൗജന്യ കണക്‌ഷന്‍ നല്‍കുന്നതിലൂടെ ഉണ്ടാകുന്നത്‌ 200 കോടി രൂപയുടെ അധിക ബാധ്യതയാണ്. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാല്‍ പദ്ധതിക്കായി ഡാറ്റ നല്‍കേണ്ട BSNL ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം പോലും കൈക്കൊണ്ടിട്ടില്ല.

നെ​റ്റ്‌​വ​ർ​ക്ക് കൂ​ടു​ത​ൽ ശേ​ഷി​യും ഡേ​റ്റ വോ​ളി​യ​വും മി​ന്ന​ൽ വേ​ഗ​വു​മാ​ണ്​ 5ജി ​വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. സെ​ക്ക​ൻ​ഡി​ൽ 10 മു​ത​ൽ 15വ​രെ മെ​ഗാ​ബൈ​റ്റ്​ വേ​ഗ​മു​ള്ള ക​ണ​ക്​​ഷ​നു​ക​ളാ​ണ്​ കെ ​ഫോ​ൺ ന​ൽ​കു​ന്ന​ത്. 5ജി​യു​ടെ വേ​ഗ​മാ​ക​ട്ടെ, സെ​ക്ക​ൻ​ഡി​ൽ 1000 മെ​ഗാ​ബൈ​റ്റ്. അങ്ങനെയിരിക്കുമ്പോൾ സർക്കാരിനെ നമ്പാൻ കഴിയുമോ എന്ന ചോദ്യമാണ് അവർക്കുമുന്നിലുള്ളത്.

30,000-ല്‍ അധികം സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും 10 എം.ബി.പി.എസ്‌. മുതല്‍ 1 ജി.ബി.പി.എസ്‌. വേഗത്തില്‍ ഇന്റര്‍നെറ്റ്‌ വാഗ്‌ദാനം ചെയ്‌ത സര്‍ക്കാര്‍ ഇതുവരെ 4000 ഓഫീസുകളില്‍ മാത്രമാണു കണക്‌ഷന്‍ എത്തിച്ചത്‌. അതും പവര്‍ഗ്രിഡിന്റെ സഹായത്തോടെ, പരീക്ഷണാടിസ്‌ഥാനത്തില്‍.

ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 100 ബി.​പി.​എ​ൽ കു​ടും​ബ​ങ്ങ​ൾ എ​ന്ന ക​ണ​ക്കി​ൽ ​14,000 കു​ടും​ബ​ങ്ങ​ൾ​ക്ക്​ സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ്​ ല​ഭ്യ​മാ​ക്ക​ലാ​ണ്​ കെ ​ഫോ​ൺ പ​ദ്ധ​തി​യി​ലെ ആ​ദ്യ​ഘ​ട്ടം. ഗാര്‍ഹിക കണക്‌ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി 14,000 ബി.പി.എല്‍. കുടുംബങ്ങളുടെ ആദ്യപട്ടിക തയാറാക്കാന്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടു മൂന്നുമാസം കഴിഞ്ഞു. ഇ​തു​വ​രെ ല​ഭി​ച്ച​ത്​ 6581 പേ​രു​ടെ പ​ട്ടി​ക​യാ​ണ്. തദ്ദേശ സ്ഥാ​പ​ന​ങ്ങ​ൾ ബി.​പി.​എ​ൽ കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക കെ ​ഫോ​ൺ അ​ധി​കൃ​ത​ർ​ക്ക്​ ന​ൽ​കാ​ൻ​ ത​യാ​റാ​കു​ന്നി​ല്ല.

കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്​ ന​ഗ​ര​ങ്ങ​ളി​ൽ ജി​യോ​യു​ടെ 5ജി ​സേ​വ​നം എ​ത്തി​ക്ക​ഴി​ഞ്ഞു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ജി​യോ​യും എ​യ​ർ​ടെ​ല്ലും സം​സ്ഥാ​നം മു​ഴു​വ​ൻ 5ജി ​സേ​വ​നം എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്. ഇ​തോ​ടെ ഇ​ന്‍റ​ർ​നെ​റ്റ്​ വേ​ഗ​ത്തി​ൽ അ​തി​ശ​യി​ക്കു​ന്ന മാ​റ്റ​മാ​ണ്​ ഉ​ണ്ടാ​കു​ക. അതിനിടയിൽ മത്സരിക്കാൻ സർക്കാരിന് ആകുമോ?

140 മണ്ഡലങ്ങളില്‍നിന്നു 100 വീതം കുടുംബങ്ങളെ തെരഞ്ഞെടുക്കാനാണു നിര്‍ദേശം. എന്നാല്‍, ഗുണഭോക്‌താക്കളെ കണ്ടെത്താന്‍ തദ്ദേശസ്‌ഥാപനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. വീടുകളിലും സ്വകാര്യ ഓഫീസുകളിലും കണക്ഷൻ നൽകണമെങ്കിൽ ചില സേവന മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും പാലിക്കേണ്ടിവരുമെന്നും സൂചനയുണ്ട്‌.

വിതരണത്തിന്‌ കേരളാ വിഷനേയും ഡേറ്റ വാങ്ങാൻ ബി.എസ്‌.എൻ.എല്ലിനെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. കണക്ഷൻ നൽകാൻ കേരളാ വിഷനേയും ഡാറ്റാ വാങ്ങാൻ ബി എസ് എൻ എല്ലിനേയും തെരഞ്ഞെടുത്തെങ്കിലും എത്ര ഡാറ്റ എന്ത് ചെലവിൽ എങ്ങനെ വാങ്ങുമെന്നോ ലാഭകരമായി പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നോ ഉള്ള കാര്യത്തിൽ യാതൊരു വ്യക്തതയും ആയിട്ടില്ല.

കേരളാ വിഷന്‍ കേബിള്‍ നെറ്റ്‌വര്‍ക്ക്‌ സ്‌ഥാപനം മുഖേനയാണു കെ-ഫോണ്‍ കണക്‌ഷന്‍ നല്‍കുന്നത്‌. എന്നാല്‍, കേരളാ വിഷന്‌ എല്ലായിടത്തും നെറ്റ്‌വര്‍ക്കില്ല. നെറ്റ്‌വര്‍ക്ക്‌ ഉള്ളയിടങ്ങളില്‍ സ്വന്തമായി കമ്പ്യൂട്ടര്‍/ലാപ്‌ടോപ്‌ ഉള്ളവര്‍ നന്നേ കുറവ്‌. ബി.പി.എല്‍. കുടുംബങ്ങളില്‍ ഏറെയും പ്രധാനപാത വിട്ട്‌ ഏറെ അകലെയാണു താമസം. അവിടങ്ങളിലേക്കു കേബിള്‍ വലിച്ച്‌ മോഡം സ്‌ഥാപിക്കാന്‍ ഒരു വീടിന്‌ ആയിരത്തിലേറെ രൂപ ചെലവാകുമെന്നു വിദഗ്‌ധര്‍ പറയുന്നു. കേരളാ വിഷന്‍ അധികൃതര്‍ക്കാകട്ടെ പദ്ധതിയെപ്പറ്റി കാര്യമായ പിടിയില്ല.

സ്‌ഥലം എം.എല്‍.എ. നിര്‍ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപന പരിധിയിലെ വാര്‍ഡുകളില്‍ നിന്നു മുന്‍ഗണനാടിസ്‌ഥാനത്തിലാണു ഗുണഭോക്‌തൃ കുടുംബങ്ങളെ തെരഞ്ഞെടുക്കുക. കെ-ഫോണ്‍ കണക്‌ടിവിറ്റിക്കു കൂടുതല്‍ യോജ്യമായതും പട്ടികവര്‍ഗ/ജാതിക്കാര്‍ കൂടുതലുള്ളതുമായ വാര്‍ഡുകളാകും പരിഗണിക്കുക.

അതില്‍ തന്നെ, തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികളുള്ളതുമായ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കാണു മുന്‍ഗണന. തുടര്‍ന്ന്‌, ഇതേ മാനദണ്ഡത്തിലുള്ള പട്ടികജാതി കുടുംബങ്ങള്‍. കോളജ്‌ വിദ്യാര്‍ഥികളുള്ള പട്ടികവര്‍ഗ/ജാതി കുടുംബങ്ങള്‍ക്കാണ്‌ അടുത്ത പരിഗണന. തുടര്‍ന്ന്‌, 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍. സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള മറ്റ്‌ കുടുംബങ്ങളെ ഏറ്റവും ഒടുവിലാകും പരിഗണിക്കുക.

1516.76 കോടിയാണ്‌ പദ്ധതി ചെലവ്‌. ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ്‌ നടത്തിപ്പ്‌ ചുമതല. പദ്ധതിയിൽ കെ.എസ്‌.ഇ.ബിക്ക്‌ 49 ശതമാനം ഓഹരിയും ബാക്കി 49 ശതമാനം ഓഹരി കേരളാ സ്‌റ്റേറ്റ്‌ ഐടി ഇൻഫോസ്‌ട്രച്ചർ ലമിറ്റഡിനും രണ്ട്‌ ശതമാനം ഓഹരി സർക്കാരിനുമാണ്‌.

ആകെ 30157 കിലോമീറ്ററാണു കേബിൾ സ്ഥാപിക്കേണ്ടതെങ്കിലും വിവിധ ജില്ലകളിൽ റോഡ് വികസനം നടക്കുന്നതിനാൽ തത്കാലം അയ്യായിരത്തിലേറെ കിലോ മീറ്റർ ദൂരത്തിലെ ഏഴായിരത്തോളം സർക്കാർ ഓഫിസുകളെ ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ സജ്ജമാണ്. വാണിജ്യാടിസ്ഥാനത്തിൽ ബാൻഡ് വിഡ്ത് നൽകുന്നതിനു ബിസ്എൻഎലിനെയും ഏൽപിച്ചു.

അതിനപ്പുറം പദ്ധതി മുന്നേറണമെങ്കിൽ സർക്കാർ വിചാരിക്കണം. പദ്ധതി പ്രഖ്യാപിച്ചിട്ട് ഇപ്പോൾ അഞ്ച് വർഷം പിന്നിട്ടു. നമ്മുടെ നാട് 5ജി വിപ്ലവത്തിലാണ്. അതിവേഗം വളരുകയും അതിനനുസരിച്ച് മാറുകയും ചെയ്യുന്ന മേഖലയിലെ കോടികളുടെ മുതൽ മുടക്ക് മാത്രമല്ല ഇനിയും വൈകിയാൽ സ്വപ്ന പദ്ധതിയുടെ പ്രസക്തി കൂടിയാണ് തുലാസിൽ ആകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (37 minutes ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (44 minutes ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (58 minutes ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (1 hour ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (1 hour ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (1 hour ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (3 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (3 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (3 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (4 hours ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (4 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (4 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (5 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (6 hours ago)

ഓഹരി വിപണിയും നേട്ടത്തിൽ  (6 hours ago)

Malayali Vartha Recommends