രാധികയ്ക്ക് അത്രയ്ക്കിഷ്ടം... ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും; ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ബിസിനസ് താരങ്ങള്‍ എല്ലാവര്‍ക്കും കൗതുകമായി; രാധിക കഴിഞ്ഞ സെപ്റ്റംബറില്‍ മുകേഷ് അംബാനിക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു

ഗുരുവായൂരപ്പന്റെ കീര്‍ത്തി ലോകോത്തരമാണ്. പലരേയും അകര്‍ഷിച്ച ഗുരുവായൂരപ്പനെ കാണാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ഓടിയെത്തിയിരിക്കുകയാണ്. അതും വിവാഹ നിശ്ചയം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍. അത്രയ്ക്ക് ഗുരുവായൂരപ്പനെ രാധികയ്ക്ക് ഇഷ്ടമാണ്.
വിവാഹത്തിനു മുന്നോടിയായി ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികാ മര്‍ച്ചന്റും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഗുരുവായൂര്‍എത്തിയത്.
ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ശേഷം റോഡ് മാര്‍ഗമാണ് സംഘം ശ്രീവല്‍സത്തിലെത്തിയത്. ശ്രീവത്സം അതിഥി മന്ദിരത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ പൊന്നാടയണിയിച്ചു.
തുടര്‍ന്ന് ദേവസ്വം ഭരണസാരഥികള്‍ക്കൊപ്പം ആനന്ദും രാധികയും ക്ഷേത്രത്തിലെത്തി. സോപാനത്തിന് മുന്നില്‍ നിന്ന് ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. അനുഗ്രഹം തേടി. ആനന്ദ് ഭണ്ഡാരത്തില്‍ കാണിക്കയുമര്‍പ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടില്‍ വെച്ച് ഭഗവാന്റെ പ്രസാദ കിറ്റ് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ആനന്ദിനും രാധികയ്ക്കും നല്‍കി. .
ദേവസ്വം ഉപഹാരമായി മ്യൂറല്‍ പെയിന്റിങ്ങും ഇരുവര്‍ക്കുമായി സമ്മാനിച്ചു. തുടര്‍ന്ന് ശ്രീഗുരുവായുരപ്പന്റെ ഗജവീരന്‍മാരുടെ താവളമായ പുന്നത്തൂര്‍ ആനക്കോട്ടയും സംഘം സന്ദര്‍ശിച്ചു. കൊമ്പന്‍ ഇന്ദ്ര സെന്നിന് ആനന്ദും രാധികാ മര്‍ച്ചന്റും പഴം നല്‍കി. ഏതാനും മിനിട്ട് ആനക്കോട്ടയില്‍ ചെലവഴിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. ജനുവരി 19നായിരുന്നു മുംബെയിലായിരുന്നു ആനന്ദിന്റെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്ത നിശ്ചയം നടന്നത്. രാധിക കഴിഞ്ഞ സെപ്റ്റംബറില്‍ മുകേഷ് അംബാനിക്കൊപ്പം ക്ഷേത്ര ദര്‍ശ്‌നം നടത്തിയിരുന്നു.
ജനുവരി 19-ന് മുംബൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ നിശ്ചയ ചടങ്ങില്‍ സിനിമാ-കായിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. മുംബൈയിലെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഷാരൂഖ് ഖാന്‍, ഭാര്യ ഗൗരി ഖാന്‍, മകന്‍ ആര്യന്‍, സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ, കരണ്‍ ജോഹര്‍, കത്രീന കൈഫ് എന്നിവര്‍ പങ്കെടുത്തു.
എന്‍കോര്‍ ഹെല്‍ത്ത്കെയറിന്റെ സിഇഒ വീരേന്‍ മെര്‍ച്ചന്റിന്റെ മകളാണ് രാധിക. അംബാനി കുടുംബത്തില്‍ മുന്‍പ് നടന്നിട്ടുള്ള ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു രാധിക. ക്ലാസിക്കല്‍ ഡാന്‍സറായ രാധിക ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എകണോമിക്‌സിലും പൊളിറ്റിക്‌സിലും ബിരുദം നേടി. 2017ല്‍ സെയില്‍സ് എക്സിക്യൂട്ടീവായി ഇസ്പ്രാവ എന്ന സ്വകാര്യ ആഡംബര വില്ലാ ശൃംഖലയില്‍ ജോലി തുടങ്ങി.
പരിശീലനം ലഭിച്ച ഭരതനാട്യം നര്‍ത്തകിയാണ് ഇരുപത്തിനാലുകാരിയായ രാധിക മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ ജൂണില്‍ അരങ്ങേറ്റം ചടങ്ങ് നടന്നു. ശ്രീ നിഭ ആര്‍ട്സിലെ ഗുരുഭവന തകറിന്റെ ശിഷ്യയാണ് രാധിക മര്‍ച്ചന്റ്. ഗുജറാത്തിലെ കച്ച് സ്വദേശിയായ രാധിക വര്‍ഷങ്ങളായി മുംബൈയിലാണ്. രാധിക മെര്‍ച്ചന്റ് അംബാനി കുടുംബത്തിന്റെ പരിപാടികളിലും കാണാറുണ്ട്. ഇഷ അംബാനി-ആനന്ദ് പിരാമല്‍, ആകാശ് അംബാനി-ശ്ലോക മേത്ത വിവാഹങ്ങളില്‍ രാധിക പങ്കെടുത്തിരുന്നു.
ഇരുവരും ചേര്‍ന്ന് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയ ഇരുവരും പ്രാര്‍ത്ഥനകളിലും പൂജകളിലും പങ്കെടുത്താണ് മടങ്ങിയത്.
"
https://www.facebook.com/Malayalivartha


























