Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് ജയം

10 APRIL 2026 06:33 AM IST
മലയാളി വാര്‍ത്ത

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് ജയം. കൊൽക്കത്ത, ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 182 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ലക്‌നൗ മറികടന്നത്.

മുൻനിര തകർന്നപ്പോൾ 27 പന്തിൽ 54 റൺസുമായി പുറത്താവാതെ നിന്ന മുകുൾ ചൗധരിയാണ് ലക്‌നൗവിന്റെ വിജയശിൽപി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയർക്ക് വേണ്ടി 45 റൺസെടുത്ത ആംകൃഷ് രഘുവൻഷി ടോപ് സ്‌കോററായി.

അജിൻക്യ രഹാനെ (41), കാമറൂൺ ഗ്രീൻ (32), റോവ്മാൻ പവൽ (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന മൂന്ന് ഓവറിൽ 43 റൺസാണ് ലക്‌നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. കാർത്തിക് ത്യാഗിയെറിഞ്ഞ 18-ാം ഓവറിൽ 13 റൺസ് മുകുൾ നേടി. പിന്നീട് അവസാന രണ്ട് ഓവറിൽ ജയിക്കാൻ വേണ്ടത് 30 റൺസ്. കാമറൂൺ ഗ്രീൻ എറിഞ്ഞ 19-ാം ഓവറിൽ രണ്ട് സിക്‌സ് ഉൾപ്പെടെ 16 റൺസ് മുകുൾ കരസ്ഥമാക്കി. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 14 റൺസ്. ആദ്യ പന്തിൽ തന്നെ ആവേശ് ഖാൻ സിംഗിളെടുത്തു.

അടുത്ത പന്തിൽ മുകുൾ സിക്‌സർ പായിച്ചു. അവസാന നാല് പന്തിൽ ജയിക്കാൻ ഏഴ് റൺസ് മാത്രം മൂന്നും നാലും പന്ത് മുകുളിന് തൊടാനായില്ല. എന്നാൽ അഞ്ചാം പന്തിൽ സിക്‌സർ. സ്‌കോർ ഒപ്പത്തിനൊപ്പം. അവസാന പന്തിൽ ജയിക്കാൻ ഒരു റൺ. മുകുളിന് ബാറ്റിൽ തൊടാൻ സാധിച്ചില്ലെങ്കിലും ലക്‌നൗ ഒരു റൺ ഓടി പൂർത്തിയാക്കി ജയം ആഘോഷിച്ചു. മുകുളിന് പുറമെ ആയുഷ് ബദോനിയാണ് (54) തിളങ്ങിയ മറ്റൊരു താരം. മിച്ചൽ മാർഷ് (15), എയ്ഡൻ മാർക്രം (22), റിഷഭ് പന്ത് (10), നിക്കോളാസ് പുരാൻ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. നേരത്തെ, തുടക്കത്തിൽ തന്നെ കൊൽക്കത്തയ്ക്ക് ഫിൻ അലന്റെ (9) വിക്കറ്റ് നഷ്ടമായിരുന്നു.

തുടർന്ന് രഹാനെ - രഘുവൻഷി സഖ്യം 84 റൺസ് കൂട്ടിചേർത്തു. എന്നാൽ 11-ാം ഓവറിൽ രഹാനെ പുറത്തായി. രണ്ട് സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. വൈകാതെ രഘുവൻഷിയും മടങ്ങുകയായിരുന്നു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (56 minutes ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (1 hour ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (1 hour ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (1 hour ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (1 hour ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (1 hour ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (1 hour ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (1 hour ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (1 hour ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (1 hour ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (1 hour ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (1 hour ago)

ഓണ തിരക്കിന് ആശ്വാസം  (1 hour ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (2 hours ago)

Malayali Vartha Recommends