ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ചു പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനം. സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി. പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും. എസ്.എസ്.എല്‍.സിക്ക് ശരാശരി മാര്‍ക്ക് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണം, ക്രിസ്മസ് പരീക്ഷയുടെ ശരാശരി മാര്‍ക്കായിരിക്കും പരിഗണിക്കുക.
പ്ലസ് ടുവിന് പ്ലസ് വണ്ണിലെ മാര്‍ക്ക് ആയിരിക്കും പരിഗണിക്കുക. പ്ലസ് ടുക്കാര്‍ക്ക് ബോണസ് മാര്‍ക്കും നല്‍കും. മാര്‍ക്ക് പരിഗണിച്ച് സര്‍ട്ടിഫിക്കറ്റും നല്‍കും. ഇനി കൃത്യസമയത്ത് പരീക്ഷ നടത്താന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
https://www.facebook.com/Malayalivartha


























