Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ഇത് അതുക്കും മേലെ... ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചിരുന്ന ഭരണപക്ഷവും പ്രതിപക്ഷവും ഇന്നലെ ഗവര്‍ണറുടെ നന്മ കണ്ടു; ആരിഫ് മുഹമ്മദ് ഖാന്‍ ഗാന്ധിയനെന്ന് രമേശ് ചെന്നിത്തല; ഗവര്‍ണറുടെ അറ്റ് ഹോമില്‍ പങ്കെടുത്ത് സ്പീക്കറും മുഖ്യമന്ത്രിയും; പിണറായി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി ഗവര്‍ണര്‍

27 JANUARY 2023 08:43 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അടി തുടങ്ങിയിട്ട് കുറച്ച് നാളായി. എന്നാല്‍ അടുത്തിടെ അതിന്റെ മഞ്ഞുരുകലും കണ്ടു തുടങ്ങിയിരുന്നു. ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാം മാറിമറിയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. ഭരണപക്ഷവും പ്രതിപക്ഷവും ഇന്നലെ ഗവര്‍ണറുടെ നന്മ കണ്ടു പുകഴ്ത്തി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ആരിഫ് മുഹമ്മദ് ഖാന്‍ ഗാന്ധിയനാണെന്നും അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും പ്രവര്‍ത്തികളും ഗാന്ധിയന്‍ മൂല്യങ്ങളിലൂന്നിയാണെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തെ വര്‍ഷങ്ങളായി തനിക്ക് വ്യക്തിപരമായി അറിയാമെന്നും ചെന്നിത്തല പറഞ്ഞു. ദേശീയ ബാലതരംഗത്തിന്റെ ശലഭമേളാ വേദിയിലായിരുന്നു പരാമര്‍ശം. ഗവര്‍ണറും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഗവര്‍ണറുമായി സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ ഭിന്നതയില്‍ നില്‍ക്കെയാണ് മുന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു.

അതേസമയം റിപ്പബ്ലിക് ദിന വിരുന്നായ അറ്റ് ഹോമില്‍ മുഖ്യമന്ത്രി രാജ്ഭവനിലെത്തി പങ്കെടുത്തു. സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ എന്നിവരും പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്കായി വിവിധ ജില്ലകളിലായതിനാല്‍ മറ്റു മന്ത്രിമാര്‍ പങ്കെടുത്തില്ല.

അതേസമയം ധനമന്ത്രി എത്താത്തത് ചര്‍ച്ചയായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഗവര്‍ണര്‍ അസാധാരണ നടപടിയുമായി രംഗത്തെത്തിയത്. ധനമന്ത്രിയെ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തെഴുതുകയായിരുന്നു. നിയമന അധികാരി എന്നനിലയില്‍ പ്രീതി നഷ്ടപ്പെട്ടതിനാല്‍ മന്ത്രിയെ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നും ആയിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.

കേരള സര്‍വ്വകലാശാലയെ പരിപാടിക്കിടെ നടത്തിയ ഈ പ്രസംഗമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. മന്ത്രി കെഎന്‍ ബാലഗോപാല്‍ സത്യപ്രതിജ്ഞ ലംഘിച്ചു. ബോധപൂര്‍വ്വം സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ദുര്ഡബലപ്പെടുത്തുകയും ചെയ്യുന്ന ഒരു മന്ത്രിക്ക് എന്റെ പ്രീതിയില്ല. കെഎന്‍ ബാലഗോപാലിനോട് പ്രിതി നഷ്ടമായി. ഇക്കാര്യം അര്‍ഹിക്കുന്ന ഗൗരവത്തോടെ എടുക്കുമെന്ന് ആശിക്കുന്നു. ഭരണഘടനാനുസൃതമായ നടപടിയും പ്രതീക്ഷിക്കുന്നു ഇതായിരുന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച അസാധാരണ കത്തിന്റെ ആകെത്തുക.

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍. മുഖ്യമന്ത്രിയെ പുകഴ്ത്തിയും രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാനമന്ത്രിയെ വാഴ്ത്തിയുമായിരുന്നു ഗവര്‍ണറുടെ റിപ്പബ്ലിക്ദിന സന്ദേശം. ജില്ലകളിലെ റിപ്പബ്ലിക്ദിന പരേഡുകളില്‍ മന്ത്രിമാര്‍ സല്യൂട്ട് സ്വീകരിച്ചു.

21 സായുധ, സായുധതേര വിഭാഗങ്ങളും അശ്വാരൂഡ സേനയും അണിനിരന്ന പരേഡില്‍ ഗവര്‍ണര്‍ സല്യൂട്ട് സ്വീകരിച്ചു. പ്രത്യേക അതിഥികളായി കര്‍ണാടക പൊലീസിന്റെ വനിത സേനാംഗങ്ങളും പരേഡില്‍ അണിനിരന്നു. മോദിയെ ഇന്ത്യയെ അഞ്ചാമത്തെ സാമ്പത്തിക ശക്തയാക്കി മാറ്റിയെന്ന് പറഞ്ഞ ഗവര്‍ണര്‍ ആര്‍ദ്രം, ലൈഫ് പദ്ധതികള്‍ ഉയര്‍ത്തി മുഖ്യമന്ത്രിക്കും കൈയ്യടി നല്‍കി. ഉന്നതവിഭ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ പുറത്തുപോകുന്നത് തടയാന്‍ നടപടി വേണമെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. ജില്ലകളില്‍ മന്ത്രിമാര്‍ പരേഡുകളെ അഭിവാദ്യം ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (3 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (3 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (3 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (4 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (4 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (4 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (5 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (5 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (6 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (6 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (6 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (7 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (7 hours ago)

Malayali Vartha Recommends